kerala gold rate today AI image
Business

റെക്കോര്‍ഡ് തിരുത്തി വീണ്ടും സ്വര്‍ണവില; 82,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 81,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 10,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്. എന്നാല്‍ ഇന്നലെ വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് വീണ്ടും വില വര്‍ധിക്കുന്നതാണ് കണ്ടത്. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് വില വര്‍ധനയ്ക്ക് കാരണമായത്.

ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് സ്വര്‍ണവില ഉയരാന്‍ കാരണം.

kerala gold rate today, gold rate changed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ടീം സതീശനില്‍' ആരൊക്കെ?; മുസ്ലീംലീഗിന് ഏതൊക്കെ വകുപ്പുകള്‍?; പ്രഖ്യാപനം നാളെ

'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ, ഇവിടെ കെസി പക്ഷം ഒന്നും വേണ്ട': കെസി വേണുഗോപാല്‍- വിഡിയോ

'മുഖ്യമന്ത്രി'യായി മടങ്ങിയെത്തി, വിഡി സതീശന് കൊച്ചിയില്‍ വന്‍ സ്വീകരണം കെസി വേണുഗോപാല്‍ തിരുവനന്തപുരത്ത്

വിപണി ചാഞ്ചാട്ടത്തില്‍ ആശങ്കയിലാണോ? ഭയപ്പെടേണ്ട!; റിസ്‌ക് ഒഴിവാക്കാന്‍ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍?, വിശദാംശങ്ങള്‍

നീറ്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച; മുഖ്യസൂത്രധാരന്‍ കെമിസ്ട്രി ലക്ചറര്‍, 'എന്‍ടിഎ പരീക്ഷ സഹായി'; അറസ്റ്റില്‍

SCROLL FOR NEXT