ഫയല്‍ ചിത്രം 
Business

സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെ

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000ല്‍ താഴെ. പവന് 120 രൂപ  കുറഞ്ഞതോടെയാണ് സ്വര്‍ണവില 44000ല്‍ താഴെ എത്തിയത്. ഇന്ന് 43,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 5495 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് ആയിരത്തിലധികം രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്നലെ മുതലാണ് താഴാന്‍ തുടങ്ങിയത്. ഇന്നലെ 240 രൂപയാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 42,680 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 41,920 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ പടിപടിയായി ഉയര്‍ന്ന് ശനിയാഴ്ച 44,320 രൂപയായി വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലും എത്തി. പിന്നാലെ ഇന്നലെ മുതലാണ് വില താഴ്ന്നത്.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

സ്വര്‍ണവിലയില്‍ മാറ്റമില്ല; 1,10,000ല്‍ താഴെ തന്നെ

CA/CMA വിദ്യാർഥികൾക്ക് അവസരം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 51 ഒഴിവ്

കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO

'എന്റെ സ്‌നേഹാലിംഗനം; ലിയോ, നിങ്ങള്‍ രാജ്യത്തിനായി നിലകൊണ്ടത് ചരിത്രത്തില്‍ എന്നും ഓര്‍മിക്കപ്പെടും'; ക്രിസ്റ്റ്യാനോ