സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് ഫയൽ
Business

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 120 രൂപയാണ് കറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 56,720 രൂപയാണ്. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 7090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസം കൊണ്ട് 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഇന്നലെ വില കൂടിയപ്പോള്‍ ഇന്ന് വിലയില്‍ കുറവുണ്ടായി.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്‍ഡിഎയ്ക്ക് അധികാരം തരൂ, കേരളത്തെ വികസിതമാക്കാം; ഇത് മോദിയുടെ ഗ്യാരണ്ടി, ഹര്‍ത്താല്‍ മാഫിയയെ തുടച്ചുനീക്കും'

'ആ പേടി എനിക്ക് ഇപ്പോഴും ഉണ്ട്'; ആറാം ക്ലാസിൽ വച്ച് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ടിനി ടോം

സാരിയിൽ സുന്ദരിയായി സ്ലീവാച്ചൻ്റെ മാലാഖ

വൃക്കയിൽ കല്ലുകൾ ഉണ്ടാക്കുന്നത് ബാക്ടീരിയ? ഞെട്ടിച്ച് പഠനം, കുറിപ്പ്

'ഈ കല്യാണമാണ് യഥാര്‍ഥ കേരള സ്‌റ്റോറി, കേരളം സ്വര്‍ഗമാണ് എന്നു തെളിഞ്ഞിരിക്കുന്നു', മൊണാലിസയുടെ വിവാഹത്തില്‍ പങ്കെടുത്ത് മന്ത്രി വി ശിവന്‍കുട്ടി

SCROLL FOR NEXT