സ്വര്‍ണവില 57,000ന് മുകളില്‍ തന്നെ  ഫയല്‍ ചിത്രം
Business

ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 57,000ന് മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി 57000ന് മുകളില്‍ എത്തി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി 57000ന് മുകളില്‍ എത്തി. ഇന്ന് 560 രൂപ വര്‍ധിച്ചതോടെയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,000 കടന്നത്. 57,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 70 രൂപയാണ് വര്‍ധിച്ചത്. 7160 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവില രണ്ടു ദിവസത്തിനിടെ 1800 രൂപ ഇടിഞ്ഞിരുന്നു. തുടര്‍ന്ന് ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഇന്ന് ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ചത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ ഇടിയുന്നതാണ് കണ്ടത്. 14ന് 55,480 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സന്നിധാനത്ത് കോടികളുടെ കൊള്ള; മേൽശാന്തി നിക്ഷപിച്ചത് 46 ലക്ഷം,റിപ്പോർട്ട് ഹൈക്കോടതിയിൽ

പത്താം ക്ലാസ് പാസായവർക്ക് പ്രൊഫഷണൽ ഡോഗ് ട്രെയിനറാകാൻ പഠിക്കാം, കാലിക്കറ്റ് സർവകലാശാല നടത്തുന്ന കോഴ്സിന് മാർച്ച് 23 വരെ അപേക്ഷിക്കാം

ഇനി ഐപിഎൽ പൂരം, ആദ്യ മത്സരം ബംഗളൂരുവും ഹൈദരാബാദും തമ്മിൽ; അറിയാം മത്സരക്രമം

പാചകവാതക പ്രതിസന്ധി ഗൗരവതരം, സബ്‌സിഡി അനുവദിക്കണം; കേന്ദ്രത്തോട് മുഖ്യമന്ത്രി

യുഎൻഎ സാമ്പത്തികത്തട്ടിപ്പ്; ജാസ്മിൻ ഷായുടെ സ്വത്ത് ഇ ഡി കണ്ടുകെട്ടി

SCROLL FOR NEXT