രണ്ടുദിവസത്തിനിടെ 400 രൂപ വര്‍ധിച്ചു ഫയൽ
Business

തിരിച്ചുകയറി സ്വര്‍ണവില; രണ്ടുദിവസത്തിനിടെ 400 രൂപ വര്‍ധിച്ചു, 66,000ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 320 രൂപയാണ് വര്‍ധിച്ചത്. 65,880 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് വര്‍ധിച്ചത്. 8235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

20ന് 66,480 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ചതിന് പിന്നാലെ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഇന്നലെ 80 രൂപയാണ് വര്‍ധിച്ചത്.

18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുന്നുവെന്ന് പറയുന്നവർ പിന്നെന്തിന് മത്സരിക്കുന്നു? പ്രതിപക്ഷ പാർട്ടികൾ വിട്ടുനിൽക്കണമെന്ന് അഭിജീത് ദിപ്കെ

'അച്ഛന്റെ ആ സ്വഭാവം എനിക്ക് ഭയങ്കര ഇഷ്ടമാണ്; അദ്ദേഹത്തെ സംവിധാനം ചെയ്യാൻ അവസരം കിട്ടിയാൽ അത് ഞാൻ പുറത്തുകൊണ്ടുവരും'

സി​ഗരറ്റ് പോലെ തന്നെ അപകടം, ശ്വാസകോശത്തെ ബാധിക്കുന്ന ദിവസവുമുള്ള 7 തരം പുക

ദുബൈ വഴി 52 ഇടങ്ങളിലേക്ക് സര്‍വീസുകള്‍; എയര്‍ ഇന്ത്യ - ഫ്‌ലൈ ദുബൈ പങ്കാളിത്ത കരാര്‍

ദേശീയ ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങ് ബേക്കലിലേക്ക്? കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷ; സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന് ആവശ്യം