സ്വര്‍ണവില 68,000ന് മുകളില്‍ തന്നെ  ഫയൽ
Business

Gold rate: സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 68,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് പുതിയ ഉയരം കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 68,000 കടന്നത്. ഗ്രാമിന് 8510 രൂപ നല്‍കണം.

കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം കഴിഞ്ഞ ബുധനാഴ്ച മുതലാണ് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയത്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

വെള്ളം നിറച്ച സിറിഞ്ചുകൾ ദേഹത്ത് കുത്തിയിറക്കി, നഖം പിഴുതെടുത്തു; പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമര്‍ദ്ദനം; നാലുപേരെ സാഹസികമായി പിടികൂടി പൊലീസ്

പരീക്ഷാ തട്ടിപ്പിൽ പിഎസ് സിക്കെതിരെ ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്, മുഖ്യമന്ത്രിക്കെതിരെ ഖാർ​ഗെയ്ക്ക് പരാതി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍