സ്വര്‍ണ വില  AI Image
Business

സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന, പവന് 120 രൂപ ഉയര്‍ന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാടി നില്‍ക്കുന്ന സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ വര്‍ധന. പവന് 120 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,06,120 രൂപ. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 13,265 ആയി.

ഇന്നലെ രാവിലെ പവന് 480 രൂപയും ഉച്ചയ്ക്ക് 1720 രൂപയും ഇടിഞ്ഞിരുന്നു. ഇറാന്‍ -ഇസ്രയേല്‍, യുഎസ് യുദ്ധത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സ്വര്‍ണ വിലയെ കാര്യമായിത്തന്നെ സ്വാധീനിക്കുന്നുണ്ട്. അസംസ്‌കൃത എണ്ണ വില കുറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണ വില കുറയാന്‍ കാരണമായിട്ടുണ്ടെന്ന് വിപണിവൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 1,26,920 രൂപയായിരുന്നു പവന്‍ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുകയായിരുന്നു. മൂന്നാഴ്ചയ്ക്കിടെ ഇതുപതിനായിരം രൂപയിലേറെയാണ് ഇടിവു രേഖപ്പെടുത്തിയത്.

Kerala gold rate today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്‌സൈസ് തീരുവ കുറച്ചു; പെട്രോളിന്റെയും ഡീസലിന്റേയും വില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം

കാബേജ് വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'രാജ് ഇല്ലാതെ ഒരു ദിവസം പോലും എനിക്ക് പറ്റില്ല, എല്ലാ കാര്യങ്ങളും ഒരുമിച്ചാണ് ചെയ്യുന്നത്'; ഭർത്താവിനെക്കുറിച്ച് സാമന്ത

ഔദ്യോ​ഗിക ലെറ്റർ പാഡിൽ വോട്ട് അഭ്യർത്ഥിച്ചു; വി ശിവൻകുട്ടിക്കെതിരെ ബിജെപിയുടെ പരാതി

'സർവ്വം മായയിലൂടെ തിരിച്ചു വന്ന നിവിൻ പോളി 'പ്രതിഛായ'യിലൂടെ തിരിച്ചു പോയിരിക്കുന്നു'; ആദ്യ ദിനം തന്നെ നിരാശ, കളക്ഷൻ ഇങ്ങനെ

SCROLL FOR NEXT