സ്വര്‍ണ വില റിവേഴ്‌സ് ഗിയറില്‍ AI Image
Business

രണ്ടു ദിവസത്തിനിടെ രണ്ടായിരം രൂപയോളം താഴ്ന്നു, സ്വര്‍ണ വില റിവേഴ്‌സ് ഗിയറില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 1040 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,12,160 രൂപ. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 ആയി.

ഇന്നലെയും സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പവന് 880 രൂപയാണ് ഇന്നലെ കുറഞ്ഞത്. രണ്ടു ദിവസത്തിലുണ്ടായ കുറവ് 1920 രൂപ.

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണിയില്‍ ഉണ്ടായ അനിശ്ചിതാവസ്ഥയാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നിരിക്കുന്നതും ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില നൂറു ഡോളറിനു മുകളിലാണ്.

Kerala gold rate today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡിഎൻഎ പരിശോധന എളുപ്പമാക്കാൻ മൊബൈൽ യൂണിറ്റ്, പരിശോധന ഫലം നാളെ മുതൽ, മുണ്ടത്തിക്കോട് ദുരന്തഭൂമിയിൽ ഇന്നും തിരച്ചിൽ തുടരും

2 ടീമിലേയും ഒരു ബാറ്ററും 40 പോലും കടക്കാത്ത പിച്ചിൽ കിടിലൻ സെഞ്ച്വറി; സഞ്ജുവിനെ കെട്ടിപ്പിടിച്ച് സൂര്യ; അഭിനന്ദിച്ച് ഹർദികും ബുംറയും (വിഡിയോ)

കൊടിക്കുന്നിലിനെ മുഖ്യമന്ത്രിയാക്കണം; എന്താണ് അയോഗ്യതയെന്ന് ടിപി സെൻകുമാർ

യുദ്ധം 3 കോടി ജനങ്ങളെ പട്ടിണിയിലാക്കും, ഇന്ത്യയിലും ഭക്ഷ്യക്ഷാമം രൂക്ഷമാകും; നിസ്സഹായരെന്ന് ഐക്യരാഷ്ട്രസഭ

'പ്രസ് മീറ്റില്‍ കള്ളം പറഞ്ഞിട്ട് കാര്യമില്ല, അടിമുടി കള്ളത്തില്‍ മുങ്ങിയ ഫ്രോഡേഷ് കുമാർ'; അഭിലാഷ് പിള്ളയ്‌ക്കെതിരെ ലൈന്‍ പ്രൊഡ്യൂസര്‍

SCROLL FOR NEXT