സ്വര്‍ണ വില  AI Image
Business

സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് ഒറ്റയടിക്ക് 2120 രൂപ കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,16,040 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 265 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 14,505 രൂപയായി. കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രപയാണ് കുറഞ്ഞത്. ഗ്രാം വിലയില്‍ 505 രൂപയുടെ കുറവുണ്ടായി .

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.ഡോളര്‍ ദുര്‍ബലമായതും അമേരിക്കന്‍ ബോണ്ട് ആദായത്തിലുണ്ടായ കുറവുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് കരുത്തേകിയത്. എന്നാല്‍ ഡോളര്‍ വീണ്ടും തിരിച്ചുവന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്.

യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; കോണ്‍ഗ്രസ് നേതാവ് ചേന്തി അനില്‍ അറസ്റ്റില്‍

മാനസസരോവർ യാത്രയ്ക്കിടെ ദുരന്തം: പൊന്നാനി സ്വദേശികളായ നാല് ഓസ്ട്രേലിയൻ മലയാളികളെ നേപ്പാളിൽ കാണാതായി

മടക്കര പള്ളിയിലെ പൊലീസ് നടപടി; പൊലീസിനെ പിന്തുണച്ച് മഹല്ല് കമ്മിറ്റി; പാറക്കൽ അബ്ദുള്ളയ്‌ക്കെതിരെ രൂക്ഷവിമർശനം

ഓണാവധി കഴിഞ്ഞ് മടക്കം; ബംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; കേരളത്തില്‍ പത്തിടത്ത് സ്‌റ്റോപ്പ്

യൂണിവേഴ്‌സല്‍ ബോസ്! കാര്യവട്ടത്ത് ഇന്ന് ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പൂരം