സ്വര്‍ണ വില AI Image
Business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 880 രൂപ കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് പവന് 880 രൂപയാണ് കൂടിയത്. 1,13,920 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 110 രൂപയാണ് കൂടിയത്. 14,240 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

അനുകൂലമായ യുഎസ് ജോബ് ഡേറ്റ അടിസ്ഥാനമാക്കി പലിനിരക്ക് വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. പലിശനിരക്ക് ഉയര്‍ത്തുന്നത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate Today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനം ചുട്ടുപൊള്ളുന്നു; രണ്ടുദിവസം കനത്ത ചൂട്; ജാഗ്രത

ഗവ. ഐ.ടി.ഐകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്; ആറ് ജില്ലകളിൽ അവസരം!

'ഒരു പിക്ക് വരുമെന്ന് അറിയാമായിരുന്നു, പക്ഷേ ഇത്രയ്ക്ക് അടിപൊളി ആയിരിക്കുമെന്ന് വിചാരിച്ചില്ല'; ദുൽഖറിന്റെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ

'പയ്യന്നൂരിലേയും തളിപ്പറമ്പിലെയും വര്‍ഗ വഞ്ചകരെപ്പോലെയല്ല ജി സുധാകരന്‍; മേല്‍വിലാസം ഉണ്ടായത് കുടുംബമഹിമ കൊണ്ടല്ല'

വക്കീലായി നിമിഷ സജയൻ, ഒപ്പം കരുണാസും; ‘എന്ന വിലൈ’ ട്രെയ്‌ലർ