ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ആശ്വാസം; എല്‍പിജി ബുക്കിങ് നിയന്ത്രണം നീക്കി

നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയില്‍ ഇനി എല്‍പിജി ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു
LPG Cylinder
LPG Cylinderഫയൽ
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: എല്‍പിജി ബുക്കിങ് നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കി. ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ്ങിന് 45 ദിവസത്തെ ഇടവേള വേണമെന്ന നിയന്ത്രണമാണ് നീക്കിയത്. പാചകവാതക സിലിണ്ടര്‍ വിതരണം മെച്ചപ്പെട്ട സാഹചര്യത്തിലാണ് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ തീരുമാനം.

LPG Cylinder
10 ലക്ഷം രൂപയുടെ എഫ്ഡി vs പതിനായിരം രൂപയുടെ എസ്‌ഐപി; 15 വര്‍ഷം കഴിഞ്ഞാല്‍ കൂടുതല്‍ റിട്ടേണ്‍ എവിടെ?, താരതമ്യം

നഗര-ഗ്രാമ വ്യത്യാസമില്ലാതെ 25 ദിവസത്തെ ഇടവേളയില്‍ ഇനി എല്‍പിജി ബുക്ക് ചെയ്യാവുന്നതാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. എല്‍പിജി ബുക്കിങ്ങിന് 25 ദിവസമെന്ന ഏകീകൃത നിബന്ധന നടപ്പിലാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായപ്പോള്‍, പാചകവാതക വിതരണം തടസ്സപ്പെട്ട ഘട്ടത്തിലാണ് 2026 ഫെബ്രുവരിയില്‍ എല്‍പിജി ബുക്കിങ്ങിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നഗരപ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് 25 ദിവസവും ഗ്രാമീണ മേഖലയിലെ ഉപഭോക്താക്കള്‍ക്ക് 45 ദിവസവും ബുക്കിങ് ഇടവേള നടപ്പാക്കുകയായിരുന്നു.

LPG Cylinder
പണം വാരാം!, തുക അനുസരിച്ച് കോടികള്‍ വരെ സമ്പാദിക്കാം; കെഎസ്എഫ്ഇ എഫ്ഡി- എസ്‌ഐപി തന്ത്രം
LPG Cylinder
അഞ്ചുവര്‍ഷം കൊണ്ട് അഞ്ചുലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെ പലിശ വരുമാനം; എത്ര നിക്ഷേപിക്കണം?, ഗ്യാരണ്ടി സ്‌കീം
LPG Cylinder
കേരളത്തില്‍ നിന്ന് ആദ്യ റിയല്‍ എസ്റ്റേറ്റ് ലിസ്റ്റിങ്; വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സ് ഓഹരി വില്‍പ്പന വ്യാഴാഴ്ച മുതല്‍
Summary

LPG booking restrictions lifted

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Top 5 News Today
 LPG e-KYC deadline extended to 23
LPG gas cylinder
price hike of Commercial LPG Cylinders
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com