സ്വര്‍ണ വില AI Image
Business

സ്വര്‍ണവിലയില്‍ വര്‍ധന; പവന് ഒറ്റയടിക്ക് 1280 രൂപ കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. കനത്ത ഇടിവ് തുടരുന്നതിനിടെ ഇന്ന് വില കൂടി . പവന് ഒറ്റയടിക്ക് 1280 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 92,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

ഗ്രാമിന് ആനുപാതികമായി 160 രൂപയാണ് കൂടിയത്. 11,600 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെ വില കൂടി 92,320 ലെത്തിയെങ്കിലും ഉച്ചയോടെ വില ഇടിഞ്ഞ് 91,520ല്‍ എത്തിയിരുന്നു.

രണ്ടാഴ്ചയ്ക്കിടെ പവന് ഏകദേശം 16000 രൂപ കുറഞ്ഞ ശേഷം കഴിഞ്ഞ മൂന്ന് ദിവസം സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. 17-ാം തീയതിയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപയില്‍ താഴെയെത്തിയത്.ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്.

ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തമായതോടെ എണ്ണ കയറ്റുമതിയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിച്ചതോടെ ഇന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 96 ഡോളറിന് മുകളിലെത്തി. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Kerala gold rate today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചവന്‍, അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് മന്ത്രി'; ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി

ഉദയനിധി സ്റ്റാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ബാനർ കെട്ടുന്നതിനിടെ ഷോക്കേറ്റ് രണ്ട് ഡിഎംകെ പ്രവർത്തകർക്ക് ദാരുണാന്ത്യം; ഒരാൾ ഗുരുതരാവസ്ഥയിൽ

സച്ചിനെ മറികടന്നു... ടെസ്റ്റിൽ ജയ്സ്വാളിന് 'അത്യപൂർവ റെക്കോർഡ‍്'!

മദ്യപിച്ച് റെയിൽവേ ഗേറ്റ് അടച്ചും തുറന്നും കളി; നാട്ടുകാരെ വാക്കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഗേറ്റ് കീപ്പർമാർ പിടിയിൽ

മൂന്നാം ദിവസവും ഒളിച്ചുകളിച്ച് ചക്കക്കൊമ്പൻ; നടുത്തുരുത്തിൽ നിലയുറപ്പിച്ച കൊമ്പനെ നിരീക്ഷിക്കാൻ ബോട്ടുകളുമായി ദൗത്യസംഘം