kerala gold rate AI Image
Business

ഇത്തിരി കൂടിപ്പോയോ എന്ന് സംശയം?, ഉച്ചയോടെ ഒറ്റയടിക്ക് 1200 രൂപ കുറഞ്ഞു; സ്വര്‍ണവില 93,000ന് മുകളില്‍

രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാവിലെ റെക്കോര്‍ഡ് കുതിപ്പ് നടത്തിയ സ്വര്‍ണവില ഉച്ചയോടെ കുറഞ്ഞു. റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവില രാവിലെ പവന് 2400 രൂപയാണ് വര്‍ധിച്ചത്. ഒറ്റയടിക്ക് 94,000ന് മുകളില്‍ എത്തി ചരിത്രം കുറിച്ച സ്വര്‍ണവിലയാണ് ഉച്ചയോടെ 1200 രൂപ കുറഞ്ഞത്. 94,360 രൂപയില്‍ നിന്ന് 93,160 രൂപയായാണ് സ്വര്‍ണവില താഴ്ന്നത്. കൂടിയതിന്റെ പകുതിയായാണ് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന് ആനുപാതികമായി 150 രൂപയാണ് കുറഞ്ഞത്. 11,645 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതിയ വില.

എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്. തൊട്ടടുത്ത ദിവസം 91,000 കടന്ന് കുതിച്ച സ്വര്‍ണവിലയാണ് ഇന്ന് രാവിലെ വന്‍കുതിപ്പ് നടത്തിയത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തുന്നതാണ് സ്വര്‍ണവില ഉയരാന്‍ പ്രധാന കാരണം.

അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണമെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

kerala gold rate today; gold rate decreased by 1200 rupees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവകാശവാദം ഉന്നയിച്ച് സിപി ജോണും വിഎസ് ശിവകുമാറും; കോണ്‍ഗ്രസിന് കീറാമുട്ടിയായി തിരുവനന്തപുരം മണ്ഡലം

ലൈംഗികാതിക്രമക്കേസ്, സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം

'സെഞ്ച്വറിക്കു വേണ്ടി കൊട്ടിക്കൊട്ടി നില്‍ക്കുന്ന കാലം കഴിഞ്ഞു, സഞ്ജുവിനെ നോക്കൂ'; കോഹ്ലിക്കു നേരെ ഒളിയമ്പുമായി ഗംഭീര്‍

വരുന്നു വണ്‍പ്ലസിന്റെ പുതിയ മോഡല്‍, '15T'; അറിയാം ഫീച്ചറുകളും വിലയും

'പ്രണയവിവാഹം, ഡിവോഴ്‌സാകുമെന്ന് പ്രതീക്ഷിച്ചില്ല; ആത്മഹത്യയുടെ വക്കിലെത്തി'; വെളിപ്പെടുത്തി ഭഗത് മാനുവല്‍

SCROLL FOR NEXT