kerala gold  Ai image
Business

സ്വര്‍ണവില താഴോട്ട്; രണ്ടുദിവസത്തിനിടെ 1560 രൂപയുടെ ഇടിവ്, 1,10,000ല്‍ താഴെ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. 1,09,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 35 രൂപയാണ് കുറഞ്ഞത്. 13,685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടുദിവസത്തിനിടെ 1560 രൂപയാണ് കുറഞ്ഞത്. ഇന്നലെ മാത്രം രണ്ടുതവണയായി 1280 രൂപയാണ് കുറഞ്ഞത്.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വിലയില്‍ ബാരലിന് 1.21 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 105.4 ഡോളറാണ് ഒരു ബാരല്‍ എണ്ണയുടെ നിലവിലെ വില. ഇതിന് പുറമേ പുറത്തുവരാനിരിക്കുന്ന അമേരിക്കയുടെ പണപ്പെരുപ്പ കണക്കുകളും വിപണിയെ സ്വാധീനിക്കും. പണപ്പെരുപ്പ നിരക്ക് കൂടുകയാണെങ്കില്‍ പലിശനിരക്ക് വര്‍ധിപ്പിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതമാകും. ഇത് സ്വര്‍ണത്തിന്റെ ആകര്‍ഷണം കുറയ്ക്കാമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate decreased in tuesday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

എസ്എഫ്ഐ സമരത്തിനിടെ ഇടിവള ഉപയോഗിച്ച് മർദനം; പൊലീസുകാരൻ മദ്യപിച്ചതായി സ്ഥിരീകരണം, സസ്പെൻഷൻ

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വീട്ടമ്മ മരിച്ചു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ പരാതി, കേസെടുത്തു

20 കാരി കീര്‍ത്തനയുടെ ആത്മഹത്യ: അന്വേഷണം ക്രൈംബ്രാഞ്ചിന്; ആണ്‍സുഹൃത്തിനെതിരെ വീട്ടുകാര്‍