kerala gold rate പ്രതീകാത്മക ചിത്രം
Business

സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെ; ഒറ്റയടിക്ക് ഇടിഞ്ഞത് 560 രൂപ

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി ഒരു ലക്ഷത്തില്‍ താഴെയെത്തി. ഇന്ന് പവന് 560 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില ഒരു ലക്ഷത്തില്‍ താഴെയെത്തിയത്. 99,760 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കുറഞ്ഞത്. 12,470 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഡോളര്‍ ശക്തിയാര്‍ജിച്ചതും പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ തയ്യാറായേക്കുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയ്ക്ക് വിനയായത്. കഴിഞ്ഞ പത്തുദിവസത്തിനിടെ വിലയില്‍ ഏഴായിരം രൂപയാണ് ഇടിഞ്ഞത്. ആഗോള വിപണിയിലെ എണ്ണവില അടക്കമുള്ള വിഷയങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate decreased on november 17

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അക്വാന്‍' ചുഴലിക്കാറ്റ് കേരളത്തിന് തിരിച്ചടി; തുലാവര്‍ഷം ദുര്‍ബലമാകുന്നു

ആംബുലൻസിൽ കയറ്റാൻ വിസമ്മതിച്ചു; ആദിവാസി സ്ത്രീയുടെ മൃതദേഹം മുളയിൽ കെട്ടി രണ്ട് കിലോമീറ്ററോളം ചുമന്ന് കുടുംബാംഗങ്ങൾ

പുരനിറഞ്ഞുനിൽക്കുന്ന ആണുങ്ങൾക്ക് തുണയേകാൻ കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത്; പ്രശ്നങ്ങൾ പഠിക്കാൻ പ്രത്യേക സമിതി

മണ്ണറിഞ്ഞ കൃഷി ശാസ്ത്രജ്ഞന്‍; ഡോ. കോടോത്ത് പ്രഭാകരന്‍ നായര്‍ ഇനി ഓര്‍മ്മ

'ഇത്രയും നാളും വേട്ടയാടിയില്ലേ.. ഇനി മതിയാക്ക്, ഇനി അവനെ നിങ്ങള്‍ക്ക് വിട്ടുതരില്ല'; സുഹൈലിനായി 'രക്ഷാപ്രവര്‍ത്തനം'