kerala gold  Ai image
Business

സ്വര്‍ണവില എങ്ങോട്ട്?, വീണ്ടും 1,20,000ലേക്ക്; ഇന്ന് രണ്ടുതവണയായി 1680 രൂപയുടെ വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു. രാവിലെ പവന് 880 രൂപ വര്‍ധിച്ച സ്വര്‍ണവില ഉച്ചയോടെ 800 രൂപ കൂടി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി. 1,18,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി നൂറ് രൂപയാണ് വര്‍ധിച്ചത്. 14,810 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയുടെ കുതിപ്പിന് കാരണം. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായത്തിലുണ്ടായ കുറവും സ്വര്‍ണത്തിന് കരുത്തേകി. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണപ്പെരുപ്പ ആശങ്കകളും സ്വര്‍ണ വിപണിയെ സ്വാധീനിക്കുന്നുണ്ട്.

വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുൽ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരം വിജയം; എഫ്ഐആർ രജിസ്റ്റർ ചെയ്ത് ഡൽഹി പൊലീസ്

ദാസിന്റെയും ചന്ദ്രയുടെയും പ്രതികാരം കലക്കി; ലോകേഷിന്റെ 'ഡിസി' 100 കോടി ക്ലബ്ബിൽ

'ബോഡി ഷെയ്മിങ് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല'; പുലിക്കളി വിവാദത്തിൽ മന്ത്രി പിസി വിഷ്ണുനാഥ്

ജീൻസു പോലെയല്ല, ഈ വസ്ത്രം കഴുകാതെ ധരിച്ചാൽ 'പണി' കിട്ടും

ആഴ്സണലിനെതിരെ ​ഹാട്രിക്ക് നേടിയ ഒരേയൊരു ടോട്ടനം താരം! ഇതിഹാസം ടെറി ഡൈസൻ അന്തരിച്ചു