kerala gold  Ai image
Business

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,02,500ലേക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്ന് പവന് 200 രൂപയാണ് വര്‍ധിച്ചത്. 1,02,400 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 12,800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഗോള വിപണിയിലെ എണ്ണവിലയും അമേരിക്കയില്‍ പണപ്പെരുപ്പനിരക്ക് ഉയര്‍ന്നതോടെ വീണ്ടും പലിശനിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളുമാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില കുറഞ്ഞതാണ് ഇന്നും സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. നിലവില്‍ 104 ഡോളറിന് മുകളിലാണ് ഒരു ബാരല്‍ എണ്ണയുടെ വില.

അമേരിക്കയില്‍ പണപ്പെരുപ്പം കഴിഞ്ഞമാസം 3.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. പണപ്പെരുപ്പം രണ്ടു ശതമാനമായി നിയന്ത്രിക്കുകയാണ് യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ലക്ഷ്യം. ഈ ലക്ഷ്യം നേടാന്‍ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കൂട്ടാനുള്ള സാധ്യത 75 ശതമാനത്തിലധികമാണെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇതോടെ ഡോളറും ബോണ്ട് യീല്‍ഡും കരുത്താര്‍ജ്ജിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. അതുകൊണ്ട് സ്വര്‍ണവില വര്‍ധന താത്കാലികം മാത്രമായിരിക്കുമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു.

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്‍ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

kerala gold rate today, gold rate increased

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാചലില്‍ നിന്ന് 14.50രൂപയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ മതിയെന്ന് കെഎസ്ഇബി; സ്വകാര്യ കമ്പനി മതിയെന്ന് സര്‍ക്കാര്‍; രാജമാണിക്യം തെറിച്ചത് തര്‍ക്കത്തിനൊടുവില്‍

ഇനി പുതയി വീട്ടിലേക്ക് താമസം മാറാം ഈസിയായി; 'ദുബൈ നൗ' ആപ്പില്‍ എല്ലാം ഉണ്ട്

'എങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യേണ്ട'

ബാക്കിവരുന്ന ചോറ് കളയല്ലേ; 'ക്രിസ്പി പക്കാവട' മിനിറ്റുകൾക്കുള്ളിൽ ഉണ്ടാകാം, പരീക്ഷിക്കൂ...

എപി അനില്‍ കുമാര്‍ കെപിസിസി പ്രസിഡന്റ്?; 'മുറസു' കരതൊട്ടു; ഗ്ലെന്‍ മാക്‌സ്‌വെല്‍ വിരമിച്ചു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍