Mukesh Ambani  file
Business

അന്ന് ആയിരത്തിന്റെ നിക്ഷേപം, 2026ല്‍ ഓഹരിയുടമയുടെ സമ്പത്ത് 53 ലക്ഷം രൂപയായി വളര്‍ന്നു; റിലയന്‍സ് 'മാജിക്ക്'

റിലയന്‍സ് ഗ്രൂപ്പ് കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ ബുധനാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

റിലയന്‍സ് ഗ്രൂപ്പ് കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ഐപിഒ ബുധനാഴ്ച ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുകയാണ്. 30,213 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ജിയോ പ്ലാറ്റ്‌ഫോംസ് ഓഹരികള്‍ വില്‍പ്പനയ്ക്ക് വെച്ചത്. റെക്കോര്‍ഡ് അപേക്ഷകള്‍ ആണ് ജിയോ പ്ലാറ്റ്‌ഫോംസിന് ലഭിച്ചത്. റിലയന്‍സ് ഗ്രൂപ്പ് കമ്പനികളിലൊന്ന് നിക്ഷേപകരില്‍ നിന്ന് ഇത്രയധികം പങ്കാളിത്തം നേടുന്നത് ഇതാദ്യമായല്ല.

ഓഹരി വിപണിയിലെ നിക്ഷേപം അത്ര പ്രചാരത്തിലില്ലാതിരുന്ന 1977 നവംബറില്‍ റിലയന്‍സ് ടെക്‌സ്റ്റൈല്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ ഐപിഒ ചരിത്രം സൃഷ്ടിച്ചിരുന്നു. അന്ന് ഏഴുമടങ്ങ് അപേക്ഷകളാണ് ലഭിച്ചത്. ഓഹരി ഒന്നിന് പത്തുരൂപ നിരക്കില്‍ 2.82 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. 28.2 ലക്ഷം ഓഹരികളാണ് അന്ന് വില്‍പ്പനയ്ക്ക് വെച്ചത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ദിവസം, റിലയന്‍സ് ടെക്‌സ്റ്റെല്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഏകദേശം 17 മുതല്‍ 18 രൂപ വരെ വിലയിലാണ് വ്യാപാരം ആരംഭിച്ചത്. അതായത് ഒരു ഓഹരിക്ക് ഏഴുമുതല്‍ എട്ടു രൂപ വരെ അധിക നേട്ടമാണ് ലഭിച്ചത്. ഇത് നിക്ഷേപകര്‍ക്ക് ലിസ്റ്റിങ് ദിവസം തന്നെ 70 ശതമാനം മുതല്‍ 80 ശതമാനം വരെ ലാഭം നല്‍കി.

പിന്നീട് റിലയന്‍സ് ടെക്‌സ്റ്റെല്‍ ഇന്‍ഡസ്ട്രീസ് എന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്തു. തുടര്‍ന്നുള്ള അഞ്ചു പതിറ്റാണ്ടുകള്‍ക്കിടെ ടെക്‌സ്റ്റെല്‍ മേഖലയില്‍ നിന്ന് വളര്‍ന്ന് എണ്ണ ശുദ്ധീകരണം, പെട്രോ കെമിക്കല്‍സ്, റീട്ടെയില്‍, ടെലികോം തുടങ്ങിയ മേഖലകളിലേക്ക് ഗ്രൂപ്പിന്റെ വളര്‍ച്ച വ്യാപിച്ചു.

ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് സമാന്തരമായി 1977ല്‍ ആയിരം രൂപയുടെ നിക്ഷേപം നടത്തിയവരുടെ മൂല്യം 2026ല്‍ 53 ലക്ഷം രൂപയായാണ് വളര്‍ന്നത്. ബിസിനസ് വിപുലീകരണത്തിനൊപ്പം ഓഹരി ഉടമകള്‍ക്ക് വലിയ സമ്പത്ത് നേടി കൊടുക്കാനും കമ്പനിക്ക് സാധിച്ചു. 1977ല്‍ റിലയന്‍സിന്റെ ഐപിഒയില്‍ ആയിരം രൂപ മുടക്കി നൂറ് ഓഹരികള്‍ വാങ്ങിയവരുടെ സമ്പത്ത് ആണ് അഞ്ചു പതിറ്റാണ്ട് കൊണ്ട് ഏകദേശം 53 ലക്ഷം രൂപയായി വളര്‍ന്നത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തതിന് ശേഷം കമ്പനി ആറു തവണ ബോണസ് ഓഹരികള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ ഏറ്റവും ഒടുവിലത്തേത് 2024 ഓഗസ്റ്റില്‍ പ്രഖ്യാപിച്ച 1:1 അനുപാതത്തിലുള്ള ബോണസ് ഓഹരികളാണ്. ഈ ബോണസ് ഓഹരികള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ തുടക്കത്തില്‍ വാങ്ങിയ 100 ഓഹരികള്‍ 4096 ഓഹരികളായാണ് വളര്‍ന്നത്. 2026 ഒക്ടോബര്‍ 23 വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച് ഇവയുടെ മൂല്യം ഏകദേശം 48.74 ലക്ഷം രൂപയാണ്.

2023ലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിനെ വേര്‍പെടുത്തിയത്. തുടര്‍ന്ന് ഓഹരി വിപണിയില്‍ പ്രത്യേകമായി ലിസ്റ്റ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഒരു ഓഹരി കൈവശമുള്ളയാള്‍ക്ക് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഒരു ഓഹരി നല്‍കുന്ന തരത്തിലായിരുന്നു ഡീമെര്‍ജര്‍. 2023ല്‍ 2048 ഓഹരികള്‍ കൈവശം ഉണ്ടായിരുന്ന നിക്ഷേപകര്‍ക്ക് ( 2024ലെ 1:1 ബോണസ് ഇഷ്യൂവിന് മുന്‍പ്) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 2048 ഓഹരികളാണ് ലഭിച്ചത്. 2026 ഒക്ടോബര്‍ 23 വെള്ളിയാഴ്ചയിലെ കണക്കനുസരിച്ച് ഇവയ്ക്ക് 4.19 ലക്ഷം രൂപ മൂല്യമുണ്ട്. ചുരുക്കത്തില്‍ 1977ല്‍ നൂറ് ഓഹരികള്‍ കൈവശം ഉണ്ടായിരുന്നവര്‍ക്ക് അഞ്ചു പതിറ്റാണ്ട് കൊണ്ട് സമ്പത്ത് 52.93 ലക്ഷം രൂപയായാണ് വളര്‍ന്നത്. ഇതിന് പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വര്‍ഷംതോറും ലാഭവിഹിതവും നല്‍കിയിരുന്നു.

 Know how Reliance Industries turned 1,000 investment in 1977 into 53 lakh in 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

സ്മൃതി മന്ധാനയ്ക്ക് ഒന്നാം റാങ്ക് നഷ്ടം

പടയപ്പയും അരിക്കൊമ്പനും വരയാടും മൂന്നാറിലെത്തുന്നു; വിദ്യാരംഗം സർഗോത്സവ വേദികൾക്ക് മൂന്നാർ തനിമ

കുവൈത്തില്‍ ജലീബ് അല്‍ ഷുയൂഖില്‍ 263 അനധികൃത കെട്ടിടങ്ങള്‍ പൊളിക്കും, നടപടികള്‍ തുടങ്ങി

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള പള്ളി പൊളിക്കാൻ തൽക്കാലം നീക്കമില്ല; ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര സർക്കാർ