lemon ഫയൽ
Business

വേനൽ കടുത്തു, ചെറുനാരങ്ങ വില കുതിച്ചുയരുന്നു; കിലോയ്ക്ക് 240 രൂപ വരെ

ചില്ലറ വില്‍പ്പനയില്‍, ഇപ്പോള്‍ ഒരു നാരങ്ങയുടെ വില 10 മുതല്‍ 15 രൂപ വരെയാണ്

Author : പൂജാ നായര്‍

തിരുവനന്തപുരം: വേനല്‍ കടുത്തതോടെ കേരളത്തില്‍ ചെറുനാരങ്ങ വില കുതിച്ചുയരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് വരെ, കിലോയ്ക്ക് 60-70 രൂപയ്ക്ക് നാരങ്ങ ലഭ്യമായിരുന്നു. ഇപ്പോള്‍ പ്രധാന വിപണികളില്‍ കിലോയ്ക്ക് 200-240 രൂപയാണ് വില. ചില്ലറ വില്‍പ്പനയില്‍, ഇപ്പോള്‍ ഒരു നാരങ്ങയുടെ വില 10 മുതല്‍ 15 രൂപ വരെയാണ്.

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ വടക്കന്‍ ജില്ലകളില്‍, കിലോയ്ക്ക് 200 മുതല്‍ 230 രൂപ വരെയാണ് ചെറുനാരങ്ങയുടെ വില. കൊച്ചി, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവയുള്‍പ്പെടെ മധ്യ, തെക്കന്‍ നഗരങ്ങളില്‍ വില 230-240 രൂപ വരെയാണ്. വില കുതിച്ചുയര്‍ന്നത് വീടുകളുടെ ബജറ്റിന്റെ താളം തെറ്റിച്ചു. കൂടാതെ, ചെറുകിട കച്ചവടക്കാരെയും പാനീയ മേഖലയെയും സാരമായി ബാധിച്ചു.

ഉത്തരേന്ത്യയിലെ ഉഷ്ണതരംഗവും തമിഴ്നാട്ടിലെ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തടസ്സങ്ങളും വിതരണക്ഷാമത്തിന് കാരണമായി. ഇതാണ് നാരങ്ങ വില അഭൂതപൂര്‍വമായ തരത്തില്‍ വര്‍ധിക്കാന്‍ കാരണമായത്. കുത്തനെയുള്ള വിലക്കയറ്റം ചെറുകിട കച്ചവടക്കാരെയും, വഴിയോര ജ്യൂസ് കടകളെയും, ചെറുകിട വ്യാപാരികളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

ഉയര്‍ന്ന സംഭരണച്ചെലവ് കാരണം പലരും ചെറിയ അളവില്‍ നാരങ്ങ വില്‍ക്കുന്നത് നിര്‍ത്തി. മറ്റുള്ളവര്‍ നാരങ്ങ ഉപയോഗിച്ചുള്ള പാനീയങ്ങളുടെ അളവ് കുറയ്ക്കുകയോ അല്ലെങ്കില്‍ അവയുടെ വില വര്‍ധിപ്പിക്കുകയോ ചെയ്യുന്നു. 'അടുത്തയിടെ ഞങ്ങള്‍ക്ക് ഒരു കിലോ നാരങ്ങ 200 രൂപയ്ക്കാണ് വാങ്ങേണ്ടി വന്നത്. വര്‍ധിച്ചുവരുന്ന വില ഞങ്ങളുടെ മുന്നോട്ടുള്ള പോക്കിനെ പ്രയാസകരമാക്കുന്നു.' കോഴിക്കോട് മാര്‍ക്കറ്റിലെ നാരങ്ങ മൊത്തക്കച്ചവടക്കാരന്‍ ഷറഫുദ്ദീന്‍ പറഞ്ഞു.

കേരളം നാരങ്ങയ്ക്കായി പ്രധാനമായും ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. അതേസമയം, വടക്കേ ഇന്ത്യയിലെ കൊടും ചൂട് വിതരണ രീതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഒരു വലിയ പങ്ക് നിലവില്‍ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഡല്‍ഹി തുടങ്ങിയ ഉയര്‍ന്ന ഡിമാന്‍ഡുള്ള വടക്കന്‍ വിപണികളിലേക്ക് പോകുകയാണ്.

Lemon hits Rs 240 per kg in Kerala amid heatwave and supply crunch

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

ഡ്രസ്സിങ് റൂമിലിരുന്ന് വേപ് വലിച്ച് റിയാന്‍ പരാഗ്; ഐപിഎല്ലില്‍ പുതിയ വിവാദം, വിഡിയോ

സാധാരണമെന്ന് കരുതി തള്ളല്ലേ,കണ്ണുകൾ നൽകുന്ന ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

അസഹനീയമായ ചൂട്, വെയിലത്ത് വാടാതിരിക്കാൻ ഡയറ്റിൽ ചേർക്കേണ്ട ഭക്ഷണങ്ങൾ

SCROLL FOR NEXT