LG Electronics ഫയൽ/ഐഎഎൻഎസ്
Business

ഒന്ന് പാളിപ്പോയി, എല്‍ജി ഇലക്ട്രോണിക്‌സ് 'എല്‍ജി ബാലകൃഷ്ണന്‍' ആയി; മിന്നല്‍ക്കുതിപ്പ്, ഒടുവില്‍

നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ചാണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ എല്‍ജി ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: നിക്ഷേപകര്‍ക്ക് വലിയ നേട്ടം സമ്മാനിച്ചാണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ എല്‍ജി ഇന്നലെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഇഷ്യു വിലയേക്കാള്‍ 50 ശതമാനം നേട്ടത്തോടെയാണ് കമ്പനി വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനിടെ ചില നിക്ഷേപകര്‍ക്ക് പേരൊന്നു മാറിയപ്പോള്‍ മറ്റൊരു ഓഹരിയും ഇതോടൊപ്പം കുതിച്ചുയരുന്നതിനും ഇന്നലെ വിപണി സാക്ഷ്യം വഹിച്ചു.

കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, വാഹന നിര്‍മാണ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ എല്‍ജി ബാലകൃഷ്ണന്‍ ആന്‍ഡ് ബ്രോസ് ലിമിറ്റഡിന്റെ ഓഹരിയാണ് കുതിച്ചുയര്‍ന്നത്. എല്‍ജി ഇലക്ട്രോണിക്‌സ് ഓഹരി വാങ്ങാനുള്ള ശ്രമത്തിനിടെ അബദ്ധത്തില്‍ എല്‍ജി ബാലകൃഷ്ണന്റെ ഓഹരികള്‍ വാങ്ങിക്കൂട്ടിയതാണ് കുതിച്ചുചാട്ടത്തിന് കാരണം. അപ്രതീക്ഷിതമായ കുതിപ്പില്‍ എല്‍ജി ബാലകൃഷ്ണന്റെ ഓഹരിവില 1,390 രൂപയില്‍ നിന്ന് റെക്കോര്‍ഡ് 1,600 രൂപയിലെത്തി. 15 ശതമാനമായിരുന്നു ഒരുഘട്ടത്തില്‍ നേട്ടം. അബദ്ധം തിരിച്ചറിഞ്ഞ പലരും പിന്നീട് ഓഹരി വിറ്റൊഴിഞ്ഞു. അതോടെ ഓഹരിവില വ്യാപാരാന്ത്യത്തില്‍ 1.6 ശതമാനം താഴ്ന്ന് 1,367.60 രൂപയിലെത്തി.

1937ലാണ് കമ്പനി സ്ഥാപിതമായത്. 4372 കോടി രൂപയാണ് എല്‍ജി ബാലകൃഷ്ണന്റെ വിപണി മൂല്യം. ഇത്തരത്തില്‍ പേര് സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടാവുന്നത് ആദ്യ സംഭവമല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നേരത്തേ ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ മോട്ടോഴ്‌സ് ഡിഫറന്‍ഷ്യല്‍ വോട്ടിങ് റൈറ്റ്‌സ് (ഡിവിആര്‍) ഓഹരികള്‍ തമ്മില്‍ പലര്‍ക്കും മാറിപ്പോവുകയും ഡിവിആര്‍ ഓഹരികളില്‍ വലിയ വാങ്ങല്‍ താല്‍പര്യം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

LG mix-up sent LG Balakrishnan shares to a 52-week high on Oct 14

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT