lic file
Business

റിട്ടയര്‍മെന്റിന് ശേഷം ഗ്യാരണ്ടീഡ് റിട്ടേണ്‍, ലൈഫ് കവര്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കാന്‍സര്‍ കെയര്‍; വരുന്നു എല്‍ഐസിയുടെ മൂന്ന് സ്‌കീമുകള്‍

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മൂന്ന് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി മൂന്ന് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. റിട്ടയര്‍മെന്റിന് ശേഷവും ഉറപ്പായ വരുമാനത്തോടെ സാമ്പത്തിക സ്വാതന്ത്ര്യം ആസ്വദിക്കാന്‍ സഹായിക്കുന്ന ഡിഫേര്‍ഡ് ആന്യൂറ്റി പ്ലാന്‍ ആണ് ഇതില്‍ ഒന്ന്. റിസക് കവര്‍ നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ ആണ് രണ്ടാമത്തേത്. പോളിസി കാലയളവില്‍ അര്‍ബുദം കണ്ടെത്തുകയാണെങ്കില്‍ സാമ്പത്തിക പരിരക്ഷ നല്‍കുന്ന ന്യൂ കാന്‍സര്‍ കവര്‍ ആണ് മറ്റൊന്ന്. ഒക്ടോബര്‍ 19നാണ് ഈ മൂന്ന് സ്‌കീമുകള്‍ ലോഞ്ച് ചെയ്യുക.

ന്യൂ ജീവന്‍ ധാര- II

ന്യൂ ജീവന്‍ ധാര- II എന്ന പേരിലുള്ളതാണ് ഡിഫേര്‍ഡ് ആന്യൂറ്റി പ്ലാന്‍. ഇതൊരു നോണ്‍- ലിങ്ക്ഡ്, നോണ്‍- പാര്‍ട്ടിസിപ്പേറ്റിങ്, വ്യക്തിഗത സേവിങ്‌സ് ഡിഫേര്‍ഡ് ആന്യൂറ്റി പ്ലാനാണ്. ഇതില്‍ മരിക്കുമ്പോഴോ ജീവിച്ചിരിക്കുമ്പോഴോ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഉറപ്പുള്ളതും നിശ്ചിതവുമാണ്. തുടക്കം മുതലുള്ള ഗ്യാരണ്ടീഡ് ആന്യുറ്റി, ഉയര്‍ന്ന പ്രായത്തില്‍ ഉയര്‍ന്ന ആന്യുറ്റി നിരക്കുകള്‍, ഡിഫേര്‍ഡ് കാലയളവിലെ ലൈഫ് കവര്‍ എന്നിവയാണ് ഈ പ്ലാനിന്റെ പ്രത്യേകതകള്‍

പ്രധാന സവിശേഷതകള്‍

പോളിസി ആരംഭിക്കുമ്പോള്‍ തന്നെ ഉറപ്പുനല്‍കുന്ന ആന്യുറ്റി നിരക്കുകള്‍

ഡെഫര്‍മെന്റ് കാലയളവിന് ശേഷം ജീവിതകാലം മുഴുവന്‍ ലഭിക്കുന്ന ആന്യുറ്റി പേയ്‌മെന്റുകള്‍

ആന്യുറ്റി ഓപ്ഷനുകളുടെ വിപുലമായ ശ്രേണി

റെഗുലര്‍ പ്രീമിയം, സിംഗിള്‍ പ്രീമിയം ഓപ്ഷനുകള്‍

സിംഗിള്‍ ലൈഫ്, ജോയിന്റ് ലൈഫ് ആന്യുറ്റി വകഭേദങ്ങള്‍

ടോപ്പ് അപ്പ് സൗകര്യം, അധിക പ്രീമിയം അടച്ച് ആന്യുറ്റി വര്‍ധിപ്പിക്കുന്നതിനുള്ള ഓപ്ഷന്‍

എല്‍ഐസി ഹെല്‍ത്ത് ഷീല്‍ഡ്

റിസ്‌ക് കവര്‍ നല്‍കുന്ന ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനാണിത്. ഇതൊരു നോണ്‍- പാര്‍ട്ടിസിപ്പേറ്റിങ്, നോണ്‍ ലിങ്ക്ഡ് വ്യക്തിഗത പ്ലാനാണ്

എല്‍ഐസി ന്യൂ കാന്‍സര്‍ കവര്‍

പോളിസി കാലയളവില്‍ കാന്‍സര്‍ കണ്ടെത്തുകയാണെങ്കില്‍ സാമ്പത്തിക പരിരക്ഷ നല്‍കുന്ന റെഗുലര്‍ പ്രീമിയം പേയ്‌മെന്റ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനാണിത്. കാര്‍സിനോമ- ഇന്‍- സിറ്റു, പ്രോസ്‌റ്റേറ്റ് കാന്‍സര്‍, തൈറോയിഡ് കാന്‍സര്‍, മൂത്രസഞ്ചിയില്‍ ഉണ്ടാകുന്ന കാന്‍സര്‍, ക്രോണിക് ലിംഫോസൈറ്റിക് ലുക്കീമിയ, സെര്‍വിക്കല്‍ ഇന്‍ട്രാഎപ്പിതീലിയല്‍ നിയോപ്ലാസിയ എന്നിവ ഉള്‍പ്പെടെ പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്ന കാന്‍സറുകള്‍ കവര്‍ ചെയ്യും.

LIC Adds New Pension And Cancer Insurance Products: What We Know 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: അന്വേഷണത്തിന് രണ്ട് എസ്‌ഐടികള്‍; മേല്‍നോട്ട ചുമതല ഡിഐജിക്ക്

കീഴ്‌വഴക്കങ്ങൾ മാറ്റി ചോദ്യവുമായി സ്പീക്കർ; വേമ്പനാട്ടുകായൽ നവീകരണത്തിന് സമയബന്ധിത പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

ചെടികള്‍ പൂത്തുലയാന്‍ ഒനിയന്‍ പീല്‍ ടീ; ജൈവവളം തയ്യാറാക്കാം ഈസിയായി

സൗദിയിലേക്കുള്ള സര്‍വീസുകള്‍ക്ക് നിയന്ത്രണം; 17 വരെ വിമാനങ്ങള്‍ റദ്ദാക്കി

Delhi Protest|അമിത് ഷായോട് മൂന്ന് ചോദ്യങ്ങളുമായി കോൺഗ്രസ്