പ്രതീകാത്മക ചിത്രം 
Business

ഇനി യൂലിപും ഓണ്‍ലൈനിലേക്ക് സ്വിച്ച് ചെയ്യാം; പുതിയ സംവിധാനവുമായി എല്‍ഐസി 

ഒടിപി അധിഷ്ഠിത സേവനമാണ് നല്‍കുക

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കോവിഡിന്റെ പശ്ചാത്തലത്തില്‍, യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളും ( യൂലിപ്) ഓണ്‍ലൈനിലേക്ക് മാറ്റാന്‍ പോളിസിയുടമകള്‍ക്ക് അവസരം നല്‍കി രാജ്യത്തെ പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി.എല്‍ഐസിയുടെ പോര്‍ട്ടല്‍ വഴി പോളിസികള്‍ ഓണ്‍ലൈന്‍ ഫണ്ടാക്കി മാറ്റാനുള്ള അവസരമാണ് എല്‍ഐസി ഒരുക്കിയത്.

തുടക്കത്തില്‍ ന്യൂ എന്‍ഡോവ്‌മെന്റ് പ്ലസ്( പ്ലാന്‍ 935), നിവേഷ് പ്ലസ് ( പ്ലാന്‍ 849), എസ്‌ഐഐപി( പ്ലാന്‍ 852) എന്നി യൂലിപ് പ്ലാനുകള്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. ഇവ ഓണ്‍ലൈന്‍ ഫണ്ടാക്കി മാറ്റുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ലെന്ന് എല്‍ഐസി അറിയിച്ചു.  

ഒടിപി അധിഷ്ഠിത സേവനമാണ് നല്‍കുക. ഒരു ദിവസം ഒരു പോളിസി സ്വിച്ച് ചെയ്യാനുള്ള ഓപ്ഷനാണ് അനുവദിച്ചിരിക്കുന്നത്.ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഉ്ത്തരം നല്‍കാന്‍ ബഹുഭാഷ കോള്‍ സെന്ററിനും എല്‍ഐസി തുടക്കമിട്ടു. മറാത്തി, തമിഴ്, ബംഗാളി ഭാഷകളിലാണ് സേവനം ലഭിക്കുക.  കൂടുതല്‍ പ്രാദേശിക ഭാഷകളില്‍ സേവനം നല്‍കാനും പദ്ധതിയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

രാഹുൽ ഗാന്ധിയുടേത് രാഷ്ട്രീയ അപക്വതയും വഞ്ചനയും; കോൺഗ്രസ് അവസരവാദ പാർട്ടി: ഡിഎംകെ

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

SCROLL FOR NEXT