New Jeevan Sathi plan ai image
Business

ദമ്പതികള്‍ക്ക് ഒരുമിച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ, ഗ്യാരണ്ടീഡ് അഡിഷനുകള്‍; അറിയാം എല്‍ഐസിയുടെ കിടിലന്‍ പ്ലാന്‍

ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് ഒരു പോളിസിയില്‍ ചേരാന്‍ പറ്റുന്ന എല്‍ഐസിയുടെ പ്ലാനാണ് ന്യൂ ജീവന്‍ സാഥി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഒരുമിച്ച് ഒരു പോളിസിയില്‍ ചേരാന്‍ പറ്റുന്ന എല്‍ഐസിയുടെ പ്ലാനാണ് ന്യൂ ജീവന്‍ സാഥി. ഷെയര്‍ മാര്‍ക്കറ്റുമായി ബന്ധമില്ലാത്തതിനാല്‍ പണം ഇതില്‍ പൂര്‍ണമായി സുരക്ഷിതമായിരിക്കും. എല്‍ഐസി നിശ്ചയിച്ച ലാഭം ഇതില്‍ കൃത്യമായി എഴുതി നല്‍കുന്നുണ്ട്. ഭാവി ലക്ഷ്യങ്ങള്‍ക്കായി തുക കെട്ടിപ്പടുക്കാന്‍ സഹായിക്കുന്ന സാമ്പത്തിക ഉല്‍പ്പന്നമാണിത്.

ജീവന്‍ സാഥി ലിമിറ്റഡ് പ്രീമിയം

ഗ്യാരണ്ടീഡ് അഡിഷനുകളോട് കൂടിയ ജോയിന്റ് ലൈഫ് ലിമിറ്റഡ് പ്രീമിയം എന്‍ഡോവ്‌മെന്റ് പ്ലാന്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരൊറ്റ പോളിസിക്ക് കീഴില്‍ ഇരുവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പ്ലാനാണിത്. പ്രാഥമിക വ്യക്തി പോളിസി ഉടമയായി തുടരും. പോളിസി കാലയളവില്‍ പ്രാഥമിക ഉടമയ്ക്ക് മരണം സംഭവിച്ചാല്‍ രണ്ടാമത്തെയാള്‍ പോളിസി ഉടമയായി മാറുന്നതാണ്. പോളിസി കാലയളവില്‍ അടച്ച മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ ഏഴു ശതമാനം നിരക്കില്‍ ഗ്യാരണ്ടീഡ് അഡിഷന്‍ ലഭിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

കുറഞ്ഞ അടിസ്ഥാന സം അഷ്വേര്‍ഡ് മൂന്ന് ലക്ഷമാണ്. 5,10,15 വര്‍ഷത്തെ പ്രീമിയം പേയ്‌മെന്റ് നിബന്ധനകളോടെ 10,15,20,25 വര്‍ഷത്തെ പോളിസി കാലാവധികള്‍ ലഭ്യമാണ്. പോളിസി കാലയളവില്‍ ദമ്പതികളില്‍ ഒരാള്‍ മരിച്ചാല്‍ ജീവിച്ചിരിക്കുന്ന പങ്കാളിക്ക് മരണാനുകൂല്യം നല്‍കും. കൂടാതെ അടുത്ത പോളിസി വാര്‍ഷികം മുതല്‍ ബേസ് പ്ലാനിന് കീഴിലുള്ള ഭാവിയിലെ എല്ലാ പ്രീമിയങ്ങളും ഒഴിവാക്കിയും നല്‍കും. ജീവിച്ചിരിക്കുന്ന പങ്കാളിക്ക് പ്രീമിയം അടയ്ക്കാതെ തന്നെ ബാക്കി കാലാവധിയിലേക്ക് ലൈഫ് കവര്‍ ലഭിക്കും.

പോളിസി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ഡെത്ത് ബെനിഫിറ്റി ഓപ്ഷനുകളില്‍ ഒന്ന് തെരഞ്ഞെടുക്കാവുന്നതാണ്. വാര്‍ഷിക പ്രീമിയത്തിന്റെ ഏഴ് മടങ്ങ് അല്ലെങ്കില്‍ അടിസ്ഥാന സം അഷ്വേര്‍ഡ് തുക, ഇതില്‍ ഏതാണോ ഉയര്‍ന്നത് അത് നല്‍കുന്ന തരത്തിലാണ് ഒന്നാമത്തെ ഓപ്ഷന്‍. രണ്ടാമത്തെ ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ വാര്‍ഷിക പ്രീമിയത്തിന്റെ 10.5 മടങ്ങ് അല്ലെങ്കില്‍ അടിസ്ഥാന സം അഷ്വേര്‍ഡ് തുക ഇതില്‍ ഏതാണ് ഉയര്‍ന്നത് അത് ലഭിക്കും. തെരഞ്ഞെടുത്ത ഓപ്ഷന്‍ പിന്നീട് മാറ്റാന്‍ കഴിയില്ല. പോളിസി കാലയളവില്‍ ദമ്പതികള്‍ രണ്ടുപേരും മരിച്ചുപോയാല്‍ പോളിസി നിബന്ധനകള്‍ക്ക് വിധേയമായി നോമിനിക്ക് മരണാനുകൂല്യത്തോടൊപ്പം ലഭിച്ച ഗ്യാരണ്ടീഡ് അഡിഷനുകള്‍ നല്‍കുന്നതാണ്.

രണ്ടുപേരില്‍ ഒരാളെങ്കിലും മെച്യൂരിറ്റി കാലാവധി വരെ ജീവിച്ചിരുന്നാല്‍ അടിസ്ഥാന സം അഷ്വേര്‍ഡും അതുവരെയുള്ള ഗ്യാരണ്ടീഡ് അഡിഷനുകളും നല്‍കുന്നതാണ്. അടച്ച മൊത്തം വാര്‍ഷിക പ്രീമിയത്തിന്റെ ഏഴു ശതമാനം നിരക്കില്‍ പ്രതിവര്‍ഷം ഗ്യാരണ്ടീഡ് അഡിഷനുകള്‍ ലഭിക്കും. ആദ്യത്തെ പോളിസി വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ വായ്പ സൗകര്യം ലഭിക്കുന്നതാണ്.

LIC launches New Jeevan Sathi plan: Features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്തമഴയില്‍ വിറങ്ങലിച്ച് കേരളം, നിലമ്പൂരില്‍ മലവെള്ളപ്പാച്ചില്‍, പൂഞ്ഞാറില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ആറുമരണം

മാസം 68,333 രൂപ പെന്‍ഷന്‍, പിപിഎഫില്‍ ഇങ്ങനെ നിക്ഷേപിക്കൂ!; സ്മാര്‍ട്ട് വഴി

25 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം; മുൻ റാന്നി എംഎൽഎ പ്രമോദ് നാരായണനെതിരെ കേസ്

ഇനി പത്തുദിവസം മാത്രം, എട്ടു ശതമാനം വരെ പലിശ; ലക്ഷങ്ങള്‍ സമ്പാദിക്കാം; ട്രഷറിയുടെ നിക്ഷേപ സമാഹരണ പദ്ധതി

അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു