എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക് ഫയൽ
Business

എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക്?; ഏറ്റെടുക്കലിന് നീക്കം

പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക് കടക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി ആരോഗ്യ ഇന്‍ഷുറന്‍സ് രംഗത്തേയ്ക്ക് കടക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി പ്രമുഖ കമ്പനികളെ ഏറ്റെടുക്കുന്നതിന്റെ സാധ്യതകള്‍ എല്‍ഐസി തേടിയതായാണ് വിവരം. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനികളെ കൂടി അനുവദിക്കാമെന്ന നിര്‍ദേശത്തിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസിയുടെ നീക്കം. ലൈഫ് ഇന്‍ഷുറന്‍സിനൊപ്പം ലൈഫ് ഇന്‍ഷുറന്‍സ് ഇതര പോളിസികളും ( ട്രാവല്‍ , മോട്ടോര്‍ ഇന്‍ഷുറന്‍സ്) നല്‍കുന്ന കമ്പനികളാണ് കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനികള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തില്‍ വരാന്‍ പോകുന്ന പുതിയ സര്‍ക്കാര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് എല്‍ഐസി ചെയര്‍മാന്‍ സിദ്ധാര്‍ഥ മൊഹന്തി പറഞ്ഞു. ഇതിന്റെ ഭാഗമായി ചില മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. ജനറല്‍ ഇന്‍ഷുറന്‍സ് രംഗത്ത് പ്രാവീണ്യം കുറവാണെങ്കിലും ഈ മേഖലയിലേക്ക് കടക്കാന്‍ ഏറെ താത്പര്യമുണ്ട്. വളര്‍ച്ചയ്ക്കുള്ള ഒരു അവസരമായി ഇതിനെ കാണുന്നതായും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരിയില്‍ പാര്‍ലമെന്ററി സമിതിയാണ് ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കോമ്പോസിറ്റ് ഇന്‍ഷുറന്‍സ് ലൈസന്‍സുകള്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ചത്. ചെലവ് ചുരുക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികളുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും ഇത്തരം ലൈസന്‍സുകള്‍ അനുവദിക്കുന്നത് ഗുണം ചെയ്യുമെന്നാണ് സമിതിയുടെ വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാറില്‍ 'നിതീഷ് രാജ്' തന്നെ, എന്‍ഡിഎയുടെ വിജയക്കുതിപ്പ്; തകര്‍ന്നടിഞ്ഞ് മഹാസഖ്യം

Bihar Election Results 2025: 200ലേക്ക് അടുത്ത് എന്‍ഡിഎയുടെ ലീഡ് നില

ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥിയെ എന്‍സിസിയില്‍ ചേര്‍ക്കാന്‍ കഴിയില്ല: ഹൈക്കോടതി

പാകിസ്ഥാനില്‍ തുടരും, ശ്രീലങ്കന്‍ ടീമിന് പാക് സൈന്യം സുരക്ഷയൊരുക്കും

'കൈ' ഉയര്‍ത്താനാകാതെ നിതീഷ് കൊടുങ്കാറ്റില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്, രണ്ടക്കം കടന്നില്ല

SCROLL FOR NEXT