എല്‍ഐസി/ ഫയൽ എക്സ്പ്രസ്
Business

ആശങ്കയില്ലാതെ റിട്ടയറാകൂ...; ആജീവനാന്തം ഗ്യാരന്റിയുള്ള വരുമാനം, എല്‍ഐസിയുടെ ജീവന്‍ധാര 2, വിശദാംശങ്ങള്‍

പോളിസിയുടെ തുടക്കത്തില്‍ തന്നെ ആന്വിറ്റി തുക തീരുമാനിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യക്തികള്‍ക്ക് ആജീവനാന്തം ഗ്യാരന്റിയുള്ള വരുമാനം ഉറപ്പാക്കാന്‍ എല്‍ഐസി അടുത്തിടെ അവതരിപ്പിച്ച പ്ലാനാണ് ജീവന്‍ ധാര 2. ഒരു നോണ്‍- ലിങ്ക്ഡ്, നോണ്‍- പാര്‍ട്ടിസിപ്പേറ്റിങ്, വ്യക്തിഗത, സേവിങ്‌സ്, ഡെഫേര്‍ഡ് ആന്വിറ്റി പ്ലാനാണിത്.

പോളിസിയുടെ തുടക്കത്തില്‍ തന്നെ ആന്വിറ്റി തുക തീരുമാനിക്കാം. പതിവായും ഒറ്റത്തവണയായും പ്രീമിയം പേയ്‌മെന്റ് നടത്താനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിപുലമായ ഓപ്ഷനുകളോടെ അവതരിപ്പിച്ച പ്ലാനില്‍ ചേര്‍ന്നാല്‍ ഡെഫര്‍മെന്റ് കാലയളവില്‍ ലൈഫ് കവറും ലഭിക്കും. പോളിസിയില്‍ ചേരാനുള്ള കുറഞ്ഞ പ്രായം 20 വയസാണ്. തെരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷന്‍ അനുസരിച്ച് പോളിസിയില്‍ ചേരുന്നതിനുള്ള പരമാവധി പ്രായത്തില്‍ വ്യത്യാസമുണ്ട്. 80,70,65 എന്നി പ്രായപരിധിയില്‍ നിന്ന് ഡെഫര്‍മെന്റ് കാലയളവ് കുറച്ചിട്ടുള്ളതാണ് പരമാവധി പ്രായമായി കണക്കാക്കുക. പ്രായം കൂടുന്തോറും ആന്വിറ്റി നിരക്ക് വര്‍ധിക്കും.

ഡെഫര്‍മെന്റ് കാലയളവ് പോളിസി ഉടമയ്ക്ക് തീരുമാനിക്കാം. പതിവായി പേയ്‌മെന്റ് നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അഞ്ചുവര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ള പരിധിയില്‍ നിന്ന് ഡെഫര്‍മെന്റ് കാലയളവ് നിശ്ചയിക്കാവുന്നതാണ്. ഒറ്റത്തവണയാണ് പണം അടയ്ക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഒരു വര്‍ഷം മുതല്‍ 15 വര്‍ഷം വരെയുള്ള പരിധിയില്‍ നിന്ന് ഡെഫര്‍മെന്റ് കാലയളവ് തീരുമാനിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഡെഫര്‍മെന്റ് കാലയളവില്‍ പ്രീമിയം പേയ്‌മെന്റ് അധികമായി നടത്തി ആന്വിറ്റി വര്‍ധിപ്പിക്കാനുള്ള ഓപ്ഷനുമുണ്ട്.

വാര്‍ഷികം, അര്‍ദ്ധ വാര്‍ഷികം, പ്രതിമാസം എന്നിങ്ങനെ ആന്വിറ്റി പേയ്‌മെന്റ് സ്വീകരിക്കുന്നതിന് ഓപ്ഷനും നല്‍കിയിട്ടുണ്ട്. പോളിസി ഉടമകള്‍ക്ക് 11 ആന്വിറ്റി ഓപ്ഷനുകള്‍ ലഭ്യമാണ്. മരണം സംഭവിക്കുന്ന സാഹചര്യത്തില്‍ ഓപ്ഷന്‍ മൊത്തമായോ തവണകളായോ തെരഞ്ഞെടുക്കാന്‍ കഴിയും.

സിംഗിള്‍ ലൈഫ് ആന്വിറ്റി വിഭാഗത്തില്‍, പോളിസി ഉടമകള്‍ക്ക് വ്യത്യസ്ത പ്ലാനുകളില്‍ നിന്ന് ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ഒറ്റ ജീവിതത്തിന് ലൈഫ് ആന്വിറ്റി നല്‍കുന്നതാണ് ഓപ്ഷന്‍ വണ്‍. ഒറ്റ ജീവിതത്തിന് പ്രീമിയം റിട്ടേണിനൊപ്പം ലൈഫ് ആന്വിറ്റി വാഗ്ദാനം ചെയ്യുന്നതാണ് ഓപ്ഷന്‍ 2. മൂന്ന് മുതല്‍ ഏഴു വരെയുള്ള ഓപ്ഷനുകളില്‍ ഒരുപാട് വ്യത്യാസങ്ങളുണ്ട്. നിര്‍ദ്ദിഷ്ട പ്രായം എത്തുമ്പോള്‍ പ്രീമിയത്തിന്റെ 50% അല്ലെങ്കില്‍ 100% റിട്ടേണ്‍ ഉള്ള ലൈഫ് ആന്വിറ്റി പോലുള്ള സവിശേഷതകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജോയിന്റ് ലൈഫ് ആന്വിറ്റി സ്‌കീമിന് ഓപ്ഷന്‍ എട്ടോ ഒന്‍പതോ തെരഞ്ഞെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത