ബൈജു രവീന്ദ്രന്‍/ ഫയല്‍ ഐഎഎന്‍എസ്
Business

9362 കോടി രൂപയുടെ വിദേശനാണ്യ വിനിമയ ചട്ട ലംഘനം; ബൈജു രവീന്ദ്രനെതിരെ ഇഡിയുടെ ലുക്ക് ഔട്ട് നോട്ടീസ്

എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എഡ്‌ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാജ്യം വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് നടപടി. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് ബൈജു രവീന്ദ്രനെതിരെ ഇഡി നടപടി സ്വീകരിച്ചത്.

ഒരു വര്‍ഷം മുന്‍പ് സമാനമായ നിലയില്‍ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഇത് പുതുക്കുകയാണ് ചെയ്തതെന്ന് ഇഡി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബൈജു രവീന്ദ്രന്റെ തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്. ഏകദേശം 9362 കോടി രൂപയുടെ ചട്ട ലംഘനം നടന്നതായി ഇഡി കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

നേരിട്ടുള്ള വിദേശനിക്ഷേപം അടക്കം വിവിധ ഇടപാടുകളുടെ രേഖകള്‍ ഹാജരാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു. സര്‍ക്കാരിനെ അറിയിക്കാതെ വിദേശത്ത് കോടികള്‍ സമ്പാദിച്ചതായും ഇഡി ആരോപിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT