Commercial LPG cylinder prices hiked 
Business

എല്‍പിജി വില വീണ്ടും കൂട്ടി; യുദ്ധം മുറുകിയതോടെ ഇന്ധന വില കുതിച്ചുയരും

28 രൂപ മുതല്‍ 31 രൂപവരെയാണ് വിലവര്‍ധന.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എല്‍പിജി സിലിണ്ടിറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, തട്ടുകടകള്‍ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി.

28 രൂപ മുതല്‍ 31 രൂപവരെയാണ് വിലവര്‍ധന. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും.

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില കൂടിയേക്കുമെന്നാണ് പൊതുവിലയിരുത്തല്‍. ഇതിന്റെ ഭാഗമായി എല്‍പിജി വിലയും കുതിച്ചേക്കും. പെട്രോള്‍, ഡീസല്‍ വില കൂടുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് (14.2 കിലോഗ്രാം) ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനായിരുന്നു. വീട്ടമ്മമാര്‍ക്കുള്ള സമ്മാനമെന്നോണം വനിതാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.

LPG Rates in March 2026: Commercial cooking gas prices raised

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരിച്ചടിച്ച് ഇറാന്‍, 27 സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് യുഎഇ

വേനൽചൂട് കനത്തു, ശരീരം തണുപ്പിക്കാൻ ഒരു വെറൈറ്റി രുചി, സ്ട്രോറഞ്ച് റെസിപ്പി

രഞ്ജി ട്രോഫിയിലെ സൂപ്പർ താരം ദേശിയ ടീമിലേക്ക്?, പിന്തുണച്ച് ഗാംഗുലി

'തേടി വന്നാലല്ലേ അതിൽ നിന്ന് സെലക്ട് ചെയ്യാൻ പറ്റൂ; 10 വർഷത്തെ സിനിമാ ജീവിതത്തിൽ അങ്ങേയറ്റം ഹാപ്പി'

ഇങ്ങനെ സൂക്ഷിച്ചാൽ അവോക്കാഡോ കേടുവരില്ല

SCROLL FOR NEXT