പതിവ് പോലെ ഒക്ടോബര്‍ മാസത്തിലും സാമ്പത്തിക രംഗത്ത് നിരവധി മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍, സ്ഥിര നിക്ഷേപ വ്യവസ്ഥകളില്‍ മാറ്റം തുടങ്ങി നിരവധി കാര്യങ്ങളിലാണ് ഒക്ടോബര്‍ ഒന്നുമുതല്‍ മാറ്റം വരുന്നത്. ഇവ ഓരോന്നും ചുവടെ:
ബയോമെട്രിക് ഓതന്റിക്കേഷന്‍ നിര്‍ബന്ധം
ഇന്ത്യയില്‍ സബ്സിഡിയോടെ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ലഭിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നുമുതലാണ് ഇത് നടപ്പാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഓതന്റിക്കേഷന്‍ ഇതുവരെ പൂര്‍ത്തിയാക്കാത്ത കുടുംബങ്ങള്‍ക്ക് റീഫില്‍ ഡെലിവറി സമയത്തോ, എല്‍പിജി വിതരണക്കാരുടെ ഷോറൂമിലോ, അല്ലെങ്കില്‍ എണ്ണ വിതരണ കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ വഴിയോ ഇത് ചെയ്യാവുന്നതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് സബ്സിഡിയോട് കൂടിയ എല്‍പിജി ലഭ്യമാകുന്നതെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരിഷ്‌കാരമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ, വ്യാവസായിക ആവശ്യങ്ങള്‍ക്കായി വഴിതിരിച്ചുവിടുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. കൂടാതെ വ്യാജമായ കണക്ഷനുകള്‍ ഒഴിവാക്കുക എന്നതും പുതിയ പരിഷ്‌കാരത്തിന്റെ ഭാഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇന്‍ഡെന്‍ ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ഓയില്‍ വണ്‍ ആപ്ലിക്കേഷനും ഭാരത് ഗ്യാസ് ഉപഭോക്താക്കള്‍ക്ക് ഹലോബിപിസിഎല്‍ എന്ന ആപ്പും എച്ച്പി ഗ്യാസ് ഉപഭോക്താക്കള്‍ക്ക് എച്ച്പി പേ ആപ്ലിക്കേഷനും ഉപയോഗിച്ച് സെല്‍ഫ് ഇ-കെവൈസി നടത്താന്‍ സാധിക്കും.
സ്ഥിര നിക്ഷേപ വ്യവസ്ഥയില്‍ മാറ്റം
രാജ്യത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്കുകളുടെ സ്ഥിര നിക്ഷേപ വ്യവസ്ഥയില്‍ മാറ്റം. റിസര്‍വ് ബാങ്ക് ചട്ടം അനുസരിച്ച് ഒക്ടോബര്‍ ഒന്നുമുതല്‍ ബാങ്കുകളുടെ എല്ലാ ശാഖകളിലും നിശ്ചിത എഫ്ഡിക്ക് ഒരേ പലിശ നിരക്ക് ആയിരിക്കും ബാധകമാകുക. അതായത് ഒരു ബാങ്കിന്റെ വ്യത്യസ്ത ശാഖകളില്‍ ഒരേ ദിവസം, ഒരേ തുകയ്ക്കും ഒരേ കാലാവധിക്കും എഫ്ഡി തുടങ്ങിയാല്‍ ഇനി മുതല്‍ ഒരേ പലിശ നിരക്കാകും ലഭിക്കുക.
ഒരു മെട്രോ ബ്രാഞ്ചിലോ ഗ്രാമീണ മേഖലയിലോ ടേം ഡെപ്പോസിറ്റ് ആരംഭിച്ചാലും ഒരേ ബാങ്ക് ഒരേ നിരക്കായിരിക്കും നല്‍കുക. ഇത് നിരക്കുകളിലെ വിവേചനം ഒഴിവാക്കാന്‍ സഹായിക്കും. ഒരേ തീയതിയില്‍ ഒരേ തുക നിക്ഷേപിക്കുന്ന ഓരോ ഉപഭോക്താവിനും ഒരേ പോലെയുള്ള റിട്ടേണ്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വേണ്ടിയാണ് പുതിയ നടപടി.
പുതിയ വ്യവസ്ഥ അനുസരിച്ച് മൂന്ന് കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളെ ബള്‍ക്ക് ഡെപ്പോസിറ്റ് ആയി കണക്കാക്കും. വിപണിയില്‍ പൂര്‍ണമായി സുതാര്യത ഉറപ്പാക്കാന്‍ ബാങ്കുകള്‍ ദിവസേനയുള്ള ബള്‍ക്ക് ഡെപ്പോസിറ്റ് നിരക്കുകള്‍ എല്ലാ ദിവസവും രാവിലെ പത്തുമണിക്ക് മുന്‍പായി തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം. ഈ നടപടി നിര്‍ബന്ധമായും 10.10നകം പൂര്‍ത്തിയാക്കിയിരിക്കണം. എന്നാല്‍ പുതിയ ചട്ടം വരുന്നത് കൊണ്ട് ഒക്ടോബര്‍ ഒന്നുമുതല്‍ എഫ്ഡി പലിശനിരക്ക് ഒറ്റയടിക്ക് വര്‍ധിക്കുകയോ കുറയുകയോ ചെയ്യില്ല. വിപണിയിലെ സാഹചര്യങ്ങള്‍ക്കും ഫണ്ടിന്റെ ചെലവിനും അനുസരിച്ചായിരിക്കും ബാങ്കുകള്‍ പലിശ നിരക്ക് തീരുമാനിക്കുക.
ജനന, മരണ രജിസ്‌ട്രേഷന്‍
ജനന, മരണ രജിസ്‌ട്രേഷന്‍ നടത്താന്‍ വൈകിയ കുടുംബങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ കൂടുതല്‍ വെരിഫിക്കേഷന്‍ നടപടികള്‍ പാലിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തിലധികം വൈകുകയും എന്നാല്‍ രണ്ടു വര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിന് മുന്‍പ് നല്‍കിയ വിവരങ്ങള്‍ ഉറപ്പുവരുത്തുന്നതിനായി അധിക വെരിഫിക്കേഷന്‍ ആവശ്യമാണ്. രജിസ്‌ട്രേഷന്‍ രേഖകളുടെ വിശ്വസനീയത മെച്ചപ്പെടുത്തുന്നതിനാണ് ഈ അധിക വെരിഫിക്കേഷന്‍.
രണ്ടുവര്‍ഷത്തിലധികം വൈകുന്ന കേസുകളില്‍ കൂടുതല്‍ ഉയര്‍ന്ന തലത്തിലുള്ള പരിശോധന ആവശ്യമാണ്. അത്തരം രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കുന്നതിന് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവ് നിര്‍ബന്ധമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates