market valuation of eight of the top-10 most valued firms eroded  പ്രതീകാത്മക ചിത്രം
Business

ട്രംപ് നയത്തില്‍ ഒലിച്ചുപോയത് 2.24 ലക്ഷം കോടി; എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്, പൊള്ളി റിലയന്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികള്‍

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക് അടക്കമുള്ള കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,24,630 കോടിയുടെ കുറവാണ് കഴിഞ്ഞയാഴ്ച രേഖപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 1497 പോയിന്റ് ആണ് ഇടിഞ്ഞത്. 1.84 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി എന്നിവയ്ക്ക് പുറമേ ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, എല്‍ഐസി ഓഹരികളാണ് നഷ്ടം നേരിട്ടത്. അതേസമയം പത്തു മുന്‍നിര കമ്പനികളില്‍ ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ നേട്ടം സ്വന്തമാക്കി. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയത് അടക്കമുള്ള ഘടകങ്ങളാണ് കഴിഞ്ഞയാഴ്ച ഓഹരി വിപണിയെ സ്വാധീനിച്ചത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാത്രം വിപണി മൂല്യത്തില്‍ 70,707 കോടിയുടെ കുറവാണ് രേഖപ്പെടുത്തിയത്. 18,36,424 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം താഴ്ന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് 47,482 കോടി, ഐസിഐസിഐ ബാങ്ക് 27,135 കോടി, ഭാരതി എയര്‍ടെല്‍ 24,946 കോടി, എല്‍ഐസി 23,655 കോടി, എസ്ബിഐ 12,692 കോടി, ബജാജ് ഫിനാന്‍സ് 10,471 കോടി, ഇന്‍ഫോസിസ് 7,540 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്.

അതേസമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 11,125 കോടിയുടെ വര്‍ധന ഉണ്ടായി. ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 7,318 കോടിയുടെ നേട്ടമാണ് സ്വന്തമാക്കിയത്. കഴിഞ്ഞയാഴ്ചയും വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് തന്നെയാണ്.

market valuation of eight of the top-10 most valued firms eroded by Rs 2,24,630 crore

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

SCROLL FOR NEXT