Markets snap 3-day rally ഫയൽ/പിടിഐ
Business

ലാഭമെടുപ്പ് വില്ലനായി, സെന്‍സെക്‌സ് 500 പോയിന്റ് കൂപ്പുകുത്തി; കുതിച്ചുയര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍

തുടര്‍ച്ചയായി മൂന്ന് ദിവസം മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

മുംബൈ: തുടര്‍ച്ചയായി മൂന്ന് ദിവസം മുന്നേറ്റം കാഴ്ചവെച്ച ഓഹരി വിപണിയില്‍ ഇന്ന് തകര്‍ച്ച. വിപണിയുടെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. 25,300 പോയിന്റില്‍ താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.

ലാഭമെടുപ്പാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചതെന്ന് വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കൂടാതെ ഐടി, റിയല്‍റ്റി ഓഹരികളില്‍ ഉണ്ടായ ഇടിവും വിപണിയില്‍ ഒന്നടങ്കം പ്രതിഫലിച്ചു. ഐടി, എഫ്എംസിജി, സ്വകാര്യ ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഓഹരികള്‍ ഒരുശതമാനം വരെയാണ് ഇടിഞ്ഞത്. അതിനിടെ അദാനി ഗ്രൂപ്പ് ഓഹരികള്‍ മുന്നേറ്റം കാഴ്ചവെച്ചു. അദാനി ഗ്രൂപ്പ് കമ്പനികള്‍ക്ക് സെബി ക്ലീന്‍ ചിറ്റ് നല്‍കിയതാണ് തുണയായത്. അദാനി പവര്‍, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികള്‍ 10 ശതമാനം വരെയാണ് ഉയര്‍ന്നത്.

ഇതിന് പുറമേ ഫാര്‍മ, പൊതുമേഖല ബാങ്ക്, എണ്ണ, പ്രകൃതി വാതക ഓഹരികള്‍ മാത്രമാണ് നേട്ടം ഉണ്ടാക്കിയത്. 1.6 ശതമാനം വരെയാണ് ഈ ഓഹരികള്‍ കുതിച്ചത്. ഏഷ്യന്‍ വിപണിയില്‍ ഇന്ന് സമ്മിശ്ര പ്രതികരണമാണ്. ഇതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചതായും വിപണി വിദഗ്ധര്‍ പറയുന്നു. അതിനിടെ ഡോളറിനെതിരെ രൂപ ഇന്നും ഇടിഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് ഇന്നും രൂപയ്ക്ക് വിനയായത്. ഡോളറിനെതിരെ ഏഴു പൈസയുടെ നഷ്ടത്തോടെ 88.20 എന്ന നിലയിലാണ് രൂപയുടെ മൂല്യം.

Markets snap 3-day rally: Sensex declines 500 pts, Nifty down on profit booking; Adani stocks buck trend

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ചു; 6 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

തദ്ദേശ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസം ഇന്ന്

ധർമ്മസ്ഥല കേസ്; 6 പ്രതികൾക്കെതിരെ എസ്ഐടി കുറ്റപത്രം

മാനസിക പീഡനത്തെ തുടര്‍ന്ന് പത്താം ക്ലാസുകാരന്റെ ആത്മഹത്യ; ഹെഡ്മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്‌പെന്‍ഡ് ചെയ്തു

ദയനീയം ഇന്ത്യന്‍ ഫുട്‌ബോള്‍; ഫിഫ റാങ്കിങില്‍ വീണ്ടും വന്‍ തിരിച്ചടി

SCROLL FOR NEXT