Sensex rise file
Business

തിരിച്ചുകയറി ഓഹരി വിപണി, സെന്‍സെക്‌സ് 250 പോയിന്റ് മുന്നേറി; രൂപയ്ക്ക് നഷ്ടം

ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 250 പോയിന്റിലധികമാണ് കുതിച്ചത്. നിഫ്റ്റി 25,250 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാലിയിലായിരുന്ന ഓഹരി വിപണിയില്‍ ലാഭമെടുപ്പാണ് ഇന്നലെ വില്ലനായത്.

എണ്ണവില അടക്കമുള്ള വിഷയങ്ങളാണ് ഇന്ന് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് ആയ ബ്രെന്‍ഡ് ക്രൂഡിന്റെ വിലയില്‍ കാര്യമായ മാറ്റമില്ല. ബാരലിന് 92 ഡോളറില്‍ തന്നെ നില്‍ക്കുകയാണ് എണ്ണവില. നവംബറില്‍ ഇതുവരെ വിദേശ നിക്ഷേപകര്‍ ഒന്നടങ്കം 94,299 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വാങ്ങിക്കൂട്ടിയത്. ഇതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയുടെ തിരിച്ചുവരവിന് സഹായകമായത്.

നിക്ഷേപകര്‍ യുഎസ് കേന്ദ്രബാങ്കിന്റെ ധന, വായ്പാ നയപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പിലാണ്. പലിശനിരക്ക് വര്‍ധിപ്പിക്കുകയാണെങ്കില്‍ ഇന്ത്യ അടക്കമുള്ള അതിവേഗം വളരുന്ന വിപണികളില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് അമേരിക്കയിലെ ബോണ്ടിലും മറ്റും നിക്ഷേപിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നിക്ഷേപകര്‍ കരുതലോടെയാണ് വിപണിയില്‍ ഇടപെടുന്നത്.

മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍, എംആന്റ്എം, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള ടെക് ഓഹരികള്‍ നഷ്ടത്തിലാണ്. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ മുന്നേറ്റം കാഴ്ചവെച്ച രൂപയുടെ മൂല്യം താഴ്ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ എട്ടു പൈസയുടെ നഷ്ടത്തോടെ 93.49ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിച്ചത്.

Markets turn green: Sensex recovers, Nifty near 25,300

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കെപിസിസി അധ്യക്ഷനാകാൻ ഞാൻ 'അൺഫിറ്റ്'; ആഗ്രഹിച്ച പദവിയെല്ലാം നേടി'

ഉത്തര മലബാർ ജലോത്സവം; ഇരട്ടക്കിരീടവുമായി വയൽക്കര വെങ്ങാട്ട് മഹാത്മാഗാന്ധി ട്രോഫി സ്വന്തമാക്കി

തൃത്താലയിൽ സിപിഎം ഓഫീസിന്റെ പൂട്ടുകളിൽ പശ ഒഴിച്ച് നശിപ്പിച്ചു; ഫ്ലക്സ് ബോർഡുകളും തകർത്തു

'ആ അരമണിക്കൂറിനുള്ളിലാണ് അവന് ആത്മഹത്യ ചെയ്യണമെന്ന് തോന്നിയത്; എന്താണ് മനസിലേക്ക് വന്നതെന്ന് ആർക്കറിയാം ?'

'ഡേവിഡേട്ടാ.. കിങ്ഫിഷറുണ്ടാ.. ചിൽഡ്!' ഒരൊറ്റ സീനിൽ മലയാളികളുടെ മനസ്സിൽ ഇടംനേടിയ തൂവാനത്തുമ്പികളിലെ ഡേവിഡേട്ടൻ എന്ന നാളോത്ത് കൃഷ്ണൻകുട്ടി