കാറുകളുടെ വില കൂട്ടി മാരുതി സുസുക്കി ഫയൽ
Business

ഉടന്‍ തന്നെ കാറ് വാങ്ങിക്കോ?, ജനുവരി ഒന്നുമുതല്‍ വില കൂടും; പ്രഖ്യാപനവുമായി മാരുതിയും ഹ്യുണ്ടായിയും

കാറുകളുടെ വില കൂട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാറുകളുടെ വില കൂട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. ജനുവരി ഒന്നുമുതല്‍ കാറുകളുടെ വിലയില്‍ നാലുശതമാനം വരെ വര്‍ധന വരുത്തുമെന്നാണ് മാരുതി സുസുക്കിയുടെ പ്രഖ്യാപനം. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചതാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ കാരണമെന്ന് കമ്പനി അറിയിച്ചു.

വര്‍ദ്ധിച്ചുവരുന്ന ഇന്‍പുട്ട് ചെലവുകളും പ്രവര്‍ത്തന ചെലവുകളും കണക്കിലെടുത്ത് 2025 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വില വര്‍ധന 4% വരെയാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മോഡലുകളെ ആശ്രയിച്ച് വ്യത്യാസപ്പെടും. ഉപഭോക്താക്കളിന്മേലുള്ള ആഘാതം കുറയ്ക്കാനാണ് പരമാവധി ശ്രമിക്കുന്നത്. എന്നാല്‍ വര്‍ദ്ധിച്ച ചെലവിന്റെ ഒരു ഭാഗം വിപണിയിലേക്ക് കൈമാറാതെ വേറെ വഴിയില്ല'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ജനുവരി ഒന്നുമുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മാരുതിയുടെ നടപടി. അസംസ്‌കൃത വസ്തുക്കളുടെ ചെലവ് വര്‍ധിച്ചത് തന്നെയാണ് വില വര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായ് മോട്ടോറിനെയും പ്രേരിപ്പിച്ചത്. ജനുവരി 1 മുതല്‍ എല്ലാ മോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്ന് ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാവ് അറിയിച്ചു. 25,000 രൂപ വരെ വര്‍ധിപ്പിക്കാനാണ് തീരുമാനിച്ചതെന്നും കമ്പനി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; ഒരു മരണം

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ