Share market Ai image
Business

ഒഴുകിയെത്തിയത് 75,256 കോടി; ആറു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, നേട്ടം സ്വന്തമാക്കി ടിസിഎസും ഇന്‍ഫോസിസും

ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 75,256 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ടിസിഎസും ഇന്‍ഫോസിസുമാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 338 പോയിന്റ് ആണ് താഴ്ന്നത്. ടിസിഎസ്, ഇന്‍ഫോസിസ് എന്നി കമ്പനികള്‍ക്ക് പുറമേ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ ആന്റ് ടി എന്നിവയാണ് നേട്ടം ഉണ്ടാക്കിയത്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 22,594 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.11,87,673 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇന്‍ഫോസിസ് 16,971 കോടി, എസ്ബിഐ 15,922 കോടി, റിലയന്‍സ് 12,314 കോടി, ഭാരതി എയര്‍ടെല്‍ 7,384 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

കഴിഞ്ഞയാഴ്ച എച്ച്ഡിഎഫ്‌സി ബാങ്കിന് 21,920 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 15,16,638 കോടിയായാണ് വിപണി മൂല്യം താഴ്ന്നത്. എല്‍ഐസി 9,614 കോടി, ഐസിഐസിഐ ബാങ്ക് 8,427 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

Mcap of 6 of top-10 most valued firms climbs Rs 75,257 cr; TCS, Infosys biggest winners

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയെ ആവേശത്തിലാക്കി മോദിയുടെ റോഡ്‌ഷോ; 10,800 കോടിയുടെ പദ്ധതികളുടെ ഉദ്ഘാടനം; 'കേരള വികസനത്തിന് വേഗം പകരും'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു |Dhanalekshmi DL 43 lottery result

റാങ്കിങ്ങിലും കുതിച്ച് സഞ്ജു, 43 സ്ഥാനം മെച്ചപ്പെടുത്തി; ഇഷാൻ രണ്ടാം സ്ഥാനത്ത്, തിളങ്ങി ഇന്ത്യൻ താരങ്ങൾ

പാല്‍ക്കാരന്റെ 20 രൂപയുടെ കടവും തീര്‍ത്തു; ഇന്നും അമ്മയുടെ സ്‌നേഹത്തിനായി കാത്തിരിക്കുന്ന മകള്‍: ലക്ഷ്മിപ്രിയ

ദേശീയ പാതാവികസനം: 'കേരളം വഹിക്കുന്നത് 25%', പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍

SCROLL FOR NEXT