share market Ai image
Business

ഒഴുകിയെത്തിയത് ഒരുലക്ഷം കോടിയില്‍പ്പരം; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന, കണക്ക് ഇങ്ങനെ

ഓഹരിവിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരിവിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഏഴ് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,23,724 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 720 പോയിന്റ് ആണ് മുന്നേറിയത്. റിലയന്‍സിന് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എല്‍ ആന്റ് ടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. പത്തുമുന്‍നിര കമ്പനികളില്‍ ടിസിഎസ്, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ് ഓഹരികളാണ് നഷ്ടം നേരിട്ടത്.

വിപണി മൂല്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മാത്രം 45,266 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 21,54,978 കോടിയായാണ് റിലയന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ 30,414 കോടി, എല്‍ ആന്റ് ടി 16,204 കോടി, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ 14,626 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 13,538 കോടി, ഐസിഐസിഐ ബാങ്ക് 3,103 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 10,745 കോടിയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 11,75,914 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസ് 6,183 കോടി, ബജാജ് ഫിനാന്‍സ് 5,693 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍.

Mcap of 7 of top-10 most valued firms surges Rs 1.23 lakh cr; Reliance biggest winner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും, രാജ്യസഭ വഴി കേന്ദ്രമന്ത്രി പദവിയിലേക്ക്?; ബിജെപി മുഖ്യമന്ത്രി വരും

ക്ഷേത്രോത്സവത്തിനിടെ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം, ഗുരുതരപരിക്ക്, രണ്ട് പേര്‍ പിടിയില്‍

പുത്തന്‍ ബൈക്ക് വാങ്ങാന്‍ പ്ലാനുണ്ടോ?, ബാധ്യതയില്ലാതിരിക്കാന്‍ 20-4-10 റൂള്‍ പ്രയോജനപ്പെടും; വിശദാംശങ്ങള്‍

ഓറൽ കാൻസർ ലക്ഷണങ്ങൾ, ഇവ നിസ്സാരമാക്കരുത്

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ രാജിവച്ചു, എ വി ഗോപിനാഥ് പദവിയിലേക്ക്

SCROLL FOR NEXT