റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്. ഫയൽ/പിടിഐ
Business

എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ രണ്ടുലക്ഷം കോടിയുടെ ഇടിവ്; തകര്‍ച്ച നേരിട്ടത് റിലയന്‍സും ടിസിഎസും, പിടിച്ചുനിന്ന് എച്ച്ഡിഎഫ്‌സി ബാങ്ക്

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 2,01,699.77 കോടി രൂപയുടെ ഇടിവാണ് നേരിട്ടത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

തുടര്‍ച്ചയായി അഞ്ച് ആഴ്ച നേട്ടം ഉണ്ടാക്കിയ ഓഹരി വിപണി കഴിഞ്ഞയാഴ്ച നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 1,181 പോയിന്റ് ആണ് ഇടിഞ്ഞത്. റിലയന്‍സിന് മാത്രം 60,000 കോടിയുടെ നഷ്ടമാണ് നേരിട്ടത്. ഇതോടെ റിലയന്‍സിന്റെ വിപണി മൂല്യം 19,82,282 കോടിയായി താഴ്ന്നു. ടിസിഎസിന്റെ മൂല്യത്തില്‍ 34,136 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 16,12,762 കോടിയായാണ് ടിഎസിഎസിന്റെ വിപണിമൂല്യം താഴ്ന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എസ്ബിഐ 29,495 കോടി, ഭാരതി എയര്‍ടെല്‍ 28,379 കോടി, ഇന്‍ഫോസിസ് 17,061 കോടി, എല്‍ഐസി 16,381 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറും എച്ച്ഡിഎഫ്‌സി ബാങ്കും നേട്ടം ഉണ്ടാക്കി. യഥാക്രമം 14,179 കോടി, 3735 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'ഞാൻ വളരെ സന്തോഷത്തിലും ആവേശത്തിലുമാണ്'; വിവാഹത്തിന് പിന്നാലെ പേര് മാറ്റി രശ്മിക, വിഡിയോ

'പ്രാഥമിക അന്വേഷണം പൊലീസ് നടത്തുന്ന പ്രഹസനം, പ്രതികളെ സംരക്ഷിക്കാനുള്ള വെറും നാടകം'; തുറന്നടിച്ച് അന്‍സിബ

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

SCROLL FOR NEXT