ടിസിഎസ്, ഇന്‍ഫോസിസ് ഓഹരികളാണ് ഏറ്റവുമധികം നഷ്ടം നേരിട്ടത് ഫയൽ/പിടിഐ
Business

എട്ട് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ കനത്ത ഇടിവ്; 'വാഷ്ഔട്ട്' ആയത് 1.28 ലക്ഷം കോടി രൂപ, ഐടി കമ്പനികള്‍ 'റെഡില്‍'

രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ ഇടിവ്. ഈ കമ്പനികള്‍ക്ക് ഒന്നാകെ വിപണി മൂല്യത്തില്‍ 1,28,913 കോടിയാണ് കഴിഞ്ഞ ഒരാഴ്ച കൊണ്ട് നഷ്ടമായത്. ടിസിഎസ്, ഇന്‍ഫോസിസ് എന്നി ഐടി കമ്പനി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

ടിസിഎസിന്റെ നഷ്ടം 37,971.83 കോടിയാണ്. 15,49,626.88 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം താഴ്ന്നത്. ഇന്‍ഫോസിസിന് ഒരാഴ്ച കൊണ്ട് വിപണി മൂല്യത്തില്‍ നിന്ന് 23,811 കോടിയാണ് ഒഴുകിപ്പോയത്. നിലവില്‍ 7,56,250 കോടിയാണ് ഇന്‍ഫോസിസിന്റെ വിപണി മൂല്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഐടിസി 16,619 കോടി, എസ്ബിഐ 13,431 കോടി, റിലയന്‍സ് 13,125 കോടി എന്നിങ്ങനെയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. ഒരാഴ്ച കൊണ്ട് എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യത്തില്‍ 32,759 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. എല്‍ഐസിയുടെ വര്‍ധന 1,075 കോടിയാണ്. ജൂലൈയില്‍ വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഓഹരി വിപണിയില്‍ 32,365 കോടിയാണ് ഒഴുക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT