കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 299 പോയിന്റ് ആണ് മുന്നേറിയത് പ്രതീകാത്മക ചിത്രം
Business

ഒഴുകിയെത്തിയത് 85,582 കോടി രൂപ; അഞ്ച് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; ഹിന്ദുസ്ഥാന്‍ യൂണിലിവറിനും ടിസിഎസിനും കനത്ത ഇടിവ്

കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ 10 മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ഓഹരി വിപണിയില്‍ 10 മുന്‍നിര കമ്പനികളില്‍ അഞ്ചെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ 85,582.21 കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 299 പോയിന്റ് ആണ് മുന്നേറിയത്. ജൂണ്‍ 13ന് 77000 പോയിന്റ് കടന്ന് സെന്‍സെക്‌സ് പുതിയ ഉയരം കുറിക്കുന്നതിനും വിപണി സാക്ഷ്യം വഹിച്ചു. റിലയന്‍സ്, എച്ച്ഡിഎഫ്‌സി, ഭാരതി എയര്‍ടെല്‍, എസ്ബിഐ, എല്‍ഐസി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി ഓഹരികളുടെ വിപണി മൂല്യത്തില്‍ കഴിഞ്ഞയാഴ്ച ഇടിവ് സംഭവിച്ചു.

എല്‍ഐസിയുടെ വിപണി മൂല്യത്തില്‍ 46,425 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. നിലവില്‍ 6,74,877 കോടി രൂപയാണ് എല്‍ഐസിയുടെ വിപണി മൂല്യം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തിലേക്ക് 18,639 കോടി രൂപ കൂടിയാണ് കൂട്ടിച്ചേര്‍ത്തത്. നിലവില്‍ 12,14,965 കോടിയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റിലയന്‍സ് 10,216 കോടി, എസ്ബിഐ 9,192 കോടി, ഭാരതി എയര്‍ടെല്‍ 1,108 കോടി എന്നിങ്ങനെയാണ് വിപണി മൂല്യം വര്‍ധിച്ച മറ്റു കമ്പനികളുടെ കണക്ക്. കൂടുതല്‍ നിക്ഷേപം ഒഴുകിയെത്തിയതോടെ റിലയന്‍സിന്റെ വിപണി മൂല്യം 19,98,957 കോടിയായാണ് ഉയര്‍ന്നത്.

അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 22,885 കോടിയുടെ കുറവാണ് ഉണ്ടായത്. ടിസിഎസിന് 22,052 കോടിയുടെയും ഇന്‍ഫോസിസിന് 18,600 കോടിയുടെയും ഇടിവാണ് രേഖപ്പെടുത്തിയത്. 11,179 കോടി കുറഞ്ഞ് ഐസിഐസിഐ ബാങ്കിന്റെ വിപണി മൂല്യം 7,777,795 കോടിയായി കുറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

വോട്ടെണ്ണല്‍: നാളെ കാസർകോടും കൊല്ലത്തും പടക്കകടകൾക്ക് നിയന്ത്രണം

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

SCROLL FOR NEXT