മുംബൈ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് കുതിച്ചു ഉയര്‍ന്ന ഓഹരി വിപണിയില്‍ പത്തു മുന്‍നിര കമ്പനികളില്‍ ഒന്‍പതെണ്ണത്തിന്റെയും വിപണി മൂല്യത്തില്‍ വന്‍വര്‍ധന. കഴിഞ്ഞയാഴ്ച ഒന്‍പത് കമ്പനികളുടെ വിപണി മൂല്യത്തില്‍ 2.15 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 1274 പോയിന്റ് ആണ് മുന്നേറിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വന്നതിനെ തുടര്‍ന്ന് എണ്ണവില ഗണ്യമായി താഴ്ന്നതാണ് വിപണിക്ക് കരുത്തായത്. പത്തുമുന്‍നിര കമ്പനികളില്‍ ടിസിഎസ് ഒഴികെയുള്ള എല്ലാ കമ്പനികളും നേട്ടം ഉണ്ടാക്കി.
വിപണി മൂല്യത്തില്‍ ഭാരതി എയര്‍ടെലിന് മാത്രം 52,432 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,62,963 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 51,675 കോടി, ബജാജ് ഫിനാന്‍സ് 26,553 കോടി, റിലയന്‍സ് 22,464 കോടി എന്നിങ്ങനെയാണ് മറ്റു ചില കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.
എല്‍ ആന്‍ഡ് ടി, എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടം ഉണ്ടാക്കിയ മറ്റു കമ്പനികള്‍. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്‍പന്തിയില്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates