ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന പ്രതീകാത്മക ചിത്രം
Business

ഒഴുകിയെത്തിയത് രണ്ടുലക്ഷം കോടി രൂപ; ഏഴു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന, തിരിച്ചുകയറി ടിസിഎസ്

ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ഏഴെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍വര്‍ധന. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 2.10 ലക്ഷം കോടി രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാക്കിയത് റിലയന്‍സും ടിസിഎസുമാണ്. ഒരാഴ്ച മുന്‍പ് കനത്ത നഷ്ടം നേരിട്ട ടിസിഎസ് തിരിച്ചുകയറുകയായിരുന്നു.

കഴിഞ്ഞയാഴ്ച ബിഎസ്ഇ സെന്‍സെക്‌സ് 1134 പോയിന്റ് ആണ് തിരിച്ചുകയറിയത്. നിഫ്റ്റി 427 പോയിന്റ് ഉയര്‍ന്നു. റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 66,985 കോടിയുടെ വര്‍ധനയാണ് ഉണ്ടായത്. 16,90,328 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്.

ടിസിഎസ് ആണ് തൊട്ടുപിന്നില്‍. ടിസിഎസിന്റെ വിപണി മൂല്യത്തില്‍ 46,094 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 13,06,599 കോടിയായാണ് ടിസിഎസിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ഇതോടെ വിപണി മൂല്യത്തില്‍ ടിസിഎസ് രണ്ടാം സ്ഥാനം വീണ്ടെടുത്തു.

എസ്ബിഐ 39,714 കോടി, ഭാരതി എയര്‍ടെല്‍ 35,276 കോടി, ഐടിസി 11,425 കോടി, ഐസിഐസിഐ ബാങ്ക് 7,939 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഇന്‍ഫോസിസ് എന്നിവയുടെ വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യത്തില്‍ 31,832 കോടിയുടെ ഇടിവാണ് ഉണ്ടായത്. ബജാജ് ഫിനാന്‍സ് 8,535 കോടി, ഇന്‍ഫോസിസ് 955 കോടി എന്നിങ്ങനെയാണ് വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ട മറ്റു രണ്ടു കമ്പനികള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT