ന്യൂഡല്‍ഹി: ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ ആറെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 63,478 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എല്‍ആന്റ്ടി, എസ്ബിഐ എന്നി കമ്പനികളാണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.
വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 187 പോയിന്റ് ആണ് മുന്നേറിയത്. എല്‍ആന്റ്ടി, എസ്ബിഐ എന്നിവയ്ക്ക് പുറമേ എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ഐസി, ബജാജ് ഫിനാന്‍സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്. അതേസമയം ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ടിസിഎസ് ഓഹരികള്‍ നഷ്ടം നേരിട്ടു.
എല്‍ആന്റ്ടിയുടെ മാത്രം വിപണി മൂല്യത്തില്‍ 28,523 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 6,02,552 കോടിയായാണ് കമ്പനിയുടെ വിപണി മൂല്യം ഉയര്‍ന്നത്. എസ്ബിഐ 16,015 കോടി, എച്ച്ഡിഎഫ്‌സി ബാങ്ക് 9,617 കോടി, എല്‍ഐസി 5,977 കോടി, ബജാജ് ഫിനാന്‍സ് 3,142 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഭാരതി എയര്‍ടെല്‍ മാത്രം 15,338 കോടിയുടെ നഷ്ടമാണ് നേരിട്ടത്. 11,27,705 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം താഴ്ന്നത്. അതേസമയം വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates