share market Ai image
Business

ഒഴുകിയെത്തിയത് 1.87 ലക്ഷം കോടി, എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; കണക്ക് ഇങ്ങനെ

ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ പത്തുമുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച ഈ കമ്പനികളുടെ വിപണി മൂല്യത്തില്‍ ഒന്നടങ്കം 1,87,497 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഭാരതി എയര്‍ടെല്‍ ആണ് ഏറ്റവുമധികം നേട്ടം സ്വന്തമാക്കിയത്.

വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 943 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 1.25 ശതമാനത്തിന്റെ നേട്ടമാണ് സ്വന്തമാക്കിയത്. ഭാരതി എയര്‍ടെലിന്റെ വിപണി മൂല്യത്തില്‍ മാത്രം 58,831 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 11,25,125 കോടിയായാണ് എയര്‍ടെലിന്റെ വിപണി മൂല്യം ഉയര്‍ന്നത്. എല്‍ഐസി 27,608 കോടി, ടിസിഎസ് 20,731 കോടി, റിലയന്‍സ് 20,231 കോടി, എല്‍ ആന്റ് ടി 18,577 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന.

അതേസമയം എച്ച്ഡിഎഫ്‌സി ബാങ്കിന്റെയും ബജാജ് ഫിനാന്‍സിന്റെയും വിപണി മൂല്യത്തില്‍ ഇടിവ് ഉണ്ടായി. എച്ച്ഡിഎഫ്‌സി ബാങ്കിന് 16,163 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. 12,31,315 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഇടിഞ്ഞത്. വിപണി മൂല്യത്തില്‍ ഇത്തവണയും റിലയന്‍സ് തന്നെയാണ് ഒന്നാം സ്ഥാനത്ത്.

Mcap of top 8 of 10 firms see value surge by 1.87 lakh crore; Airtel leads

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം, 17 പേര്‍ മരിച്ചു; നിരവധിപ്പേര്‍ക്ക് ഗുരുതര പരിക്ക്

ആറ് വിമാനത്താവളങ്ങള്‍ തുറന്ന് ഇറാന്‍ , തിങ്കളാഴ്ച മുതല്‍ അന്താരാഷ്ട്ര സര്‍വീസുകള്‍

ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അപകടം; വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വാഹനത്തിന് മുകളിലേക്ക് വീണു, യുവതിക്ക് ദാരുണാന്ത്യം

'വിസിൽ വേണ്ട, ടിവി മതി!'; ടിവികെ സ്ഥാനാർഥിയുടെ പത്രിക തള്ളി, സ്വതന്ത്രന് പിന്തുണയുമായി വിജയ്

ഒടുവില്‍ കൊല്‍ക്കത്ത ബൗളിങിൽ 'മിന്നിച്ചു'! രാജസ്ഥാൻ 155ല്‍ ഒതുങ്ങി

SCROLL FOR NEXT