sip investment ai image
Business

അഞ്ചുവര്‍ഷം കൊണ്ട് രണ്ടര ലക്ഷം രൂപ റിട്ടേണ്‍; പോസ്റ്റ് ഓഫീസ് സ്‌കീം പ്ലസ് എസ്‌ഐപി സ്ട്രാറ്റജി, വിശദാംശങ്ങള്‍

പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പോസ്റ്റ് ഓഫീസിന്റെ ലഘു സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് മാസം തോറുമുള്ള വരുമാന പദ്ധതി. പേര് പോലെ തന്നെ ഒരു നിശ്ചിത തുക നിക്ഷേപിച്ച് മാസംതോറും വരുമാനം നേടാന്‍ സഹായിക്കുന്ന വിധമാണ് ഈ സ്‌കീം ആവിഷ്‌കരിച്ചിരിക്കുന്നത്. മാസംതോറും വരുമാനം ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ പദ്ധതിയാണിത്. അപ്രതീക്ഷിതമായി വലിയ ഒരു തുക കൈയില്‍ കിട്ടുന്നവര്‍ക്ക് അവരുടെ പ്രിന്‍സിപ്പല്‍ തുക നഷ്ടപ്പെടാതെ തന്നെ മാസംതോറും മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ ഇത് സഹായിക്കും.

കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുള്ളത് കൊണ്ട് നിക്ഷേപം സുരക്ഷിതമാണ്. ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ സാധിക്കും. ഇത്തരത്തില്‍ 15 ലക്ഷം രൂപ വരെ നിക്ഷേപിച്ചാല്‍ മാസം 9250 രൂപ വരുമാനം ഉറപ്പാക്കാനും ഇതുവഴി സാധിക്കും.

അഞ്ചുവര്‍ഷമാണ് കാലാവധി. 7.4 ശതമാനം പലിശയാണ് ലഭിക്കുക. ബാങ്ക് എഫ്ഡി സ്‌കീമുകളെ അപേക്ഷിച്ച് മെച്ചപ്പെട്ട റിട്ടേണ്‍ ആണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ആയിരം രൂപ ഉണ്ടെങ്കില്‍ ഈ പദ്ധതിയില്‍ ചേരാവുന്നതാണ്. സിംഗിള്‍ അക്കൗണ്ടില്‍ പരമാവധി 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്റ് അക്കൗണ്ടില്‍ പ്രായപൂര്‍ത്തിയായ മൂന്ന് പേര്‍ക്ക് വരെ ചേരാം. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും പദ്ധതിയില്‍ ചേരാവുന്നതാണ്. കുട്ടിക്ക് പത്തു വയസിന് മുകളില്‍ പ്രായം വേണം. പലിശവരുമാനം നികുതിവിധേയമാണ്.

എസ്ഐപി സ്ട്രാറ്റജി

ഉദാഹരണമായി കൈവശമുള്ള അഞ്ചു ലക്ഷം രൂപ മാസംതോറുമുള്ള വരുമാന പദ്ധതിയില്‍ നിക്ഷേപിച്ചു എന്ന് കരുതുക. അങ്ങനെയങ്കില്‍ മാസംതോറും 3,083 രൂപയാണ് വരുമാനമായി ലഭിക്കുക. ഈ വരുമാനം എടുക്കാതെ വീണ്ടും നിക്ഷേപിക്കുകയാണെങ്കില്‍ കൂടുതല്‍ റിട്ടേണ്‍ ഉണ്ടാക്കാന്‍ സാധിക്കുന്നതാണ് പുതിയ സ്ട്രാറ്റജി.

ഈ 3083 രൂപ എസ്ഐപിയില്‍ നിക്ഷേപിക്കുന്ന തരത്തിലാണ് സ്ട്രാറ്റജി. ഇത്തരത്തില്‍ അഞ്ചുവര്‍ഷം നിക്ഷേപിക്കുകയാണെങ്കില്‍ 1,84,980 രൂപയാണ് നിക്ഷേപമായി വരിക. വിപണി അധിഷ്ഠിതമായത് കൊണ്ട് എസ്ഐപി നിക്ഷേപത്തില്‍ റിസ്‌ക് ഉണ്ടെങ്കിലും ദീര്‍ഘകാലം ലക്ഷ്യമിട്ട് നിക്ഷേപിച്ചാല്‍ പ്രതിവര്‍ഷം ശരാശരി 12 ശതമാനം റിട്ടേണ്‍ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വിപണിയില്‍ ഏറ്റകുറച്ചിലുകള്‍ ഉള്ളപ്പോള്‍ ആവറേജ് ചെയ്ത് പോകും എന്നതാണ് ഇതിന്റെ പ്ലസ് പോയിന്റ് ആയി ചൂണ്ടിക്കാണിക്കുന്നത്. അങ്ങനെയെങ്കില്‍ അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ നിക്ഷേപവും പലിശ വരുമാനവും കൂടി ചേര്‍ത്താല്‍ ഏകദേശം രണ്ടരലക്ഷത്തിലധികം രൂപ ലഭിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ തുകയും മാസംതോറുമുള്ള വരുമാന പദ്ധതിയില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ കൂടി ചേരുമ്പോള്‍ അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഏകദേശം ഏഴര ലക്ഷമായി സമ്പത്ത് വളരുമെന്നും വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

monthly income scheme plus sip scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശന് രാഷ്ട്രീയ പക്വത ഇല്ല; അവിശ്വസനീയമായ രീതിയില്‍ നുണ പറയുന്നു; വിമര്‍ശനവുമായി കെവി തോമസ്

വാട്സ്ആപ്പ് വഴി എത്തുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത് ! യുഎഇയില്‍ മുന്നറിയിപ്പ്

അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസ് പ്രതിഷേധ വിഡിയോ പിൻവലിച്ചു: മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമല്ലെന്ന് മന്ത്രി ഒ ജെ ജനീഷ്

10,000 എംഎഎച്ച് ബാറ്ററി, ഇന്‍- ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍; വിവോ എസ്2 എഫ്ഇ ലോഞ്ച് ഒക്ടോബര്‍ ആറിന്

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ? വ‍ർക്ക്ഔട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ