ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മോട്ടോറോള ഇന്ത്യയില്‍ പുതിയ മിഡ്‌റേഞ്ച് ഫോണ്‍ വിപണിയിലിറക്കി. മോട്ടോ എഡ്ജ് 60 സ്റ്റൈലസ് എന്ന പേരിലുള്ള പുതിയ ഫോണ്‍ പേര് പോലെ തന്നെ പ്രത്യേക സ്റ്റൈലുമായാണ് വിപണിയില്‍ എത്തിയത്. എഡ്ജ് 60 ഫ്യൂഷനും എഡ്ജ് 60 പ്രോയും അടങ്ങുന്ന നിരയിലേക്കാണ് പുതിയ ഫോണ്‍ എത്തിയത്. ബില്‍റ്റ്-ഇന്‍ സ്റ്റൈലസ്, മിലിട്ടറി ഗ്രേഡ് പ്രൊട്ടക്ഷന്‍, IP68 സര്‍ട്ടിഫിക്കേഷന്‍ തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ എത്തുന്നത്.
മോട്ടോറോള എഡ്ജ് 60 സ്‌റ്റൈലസ് 8 ജിബി റാം / 256 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമേ ലഭ്യമാകൂ. ഇതിന്റെ വില 22,999 ആണ്. ഏപ്രില്‍ 23 മുതല്‍ ഫ്‌ലിപ്കാര്‍ട്ട്, മോട്ടറോളയുടെ സ്വന്തം വെബ്സൈറ്റ്, ഓഫ്ലൈന്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഫോണ്‍ ലഭ്യമാകും. ഫോണില്‍ 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും ഉള്ള 6.7 ഇഞ്ച് ഫുള്‍ HD+ 10-ബിറ്റ് pOLED ഡിസ്പ്ലേയുണ്ട്. ഫോണിന്റെ മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 ഉം പിന്നില്‍ വീഗന്‍ ലെതര്‍ ഫിനിഷും ഉണ്ട്.
അഡ്രിനോ 710GPU ഉള്ള ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7s Gen 2 പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8GB വരെ LPDDR4x റാമും 256GB വരെ UFS 2.2 സ്റ്റോറേജും ഇതില്‍ ലഭ്യമാണ്, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി സ്‌റ്റോറേജ് 1TB വരെ വികസിപ്പിക്കാവുന്നതാണ്.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ളതാണ് ഫോണ്‍. രണ്ടു വര്‍ഷത്തെ OS അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ പാച്ചുകളും ഇത് വാഗ്ദാനം ചെയ്യുന്നു. 68W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനും 15W വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് എഡ്ജ് 60 സ്‌റ്റൈലസില്‍ ഉള്ളത്.
50MP സോണി LYT-700C പ്രൈമറി സെന്‍സറും 13MP അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഉള്ള ഡ്യുവല്‍ കാമറ സജ്ജീകരണമാണ് ഫോണിന്റെ പിന്നിലുള്ളത്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി മുന്‍വശത്ത് 32MP ഷൂട്ടര്‍ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates