പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍  ഫയൽ
Business

ഇനിയും ഫാസ്ടാഗ് ഉപയോഗിക്കണോ?, പുതിയ വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍

സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സുരക്ഷ വര്‍ധിപ്പിക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനുമുള്ള പുതിയ ഫാസ്ടാഗ് വ്യവസ്ഥകള്‍ നാളെ പ്രാബല്യത്തില്‍. മൂന്ന് മുതല്‍ അഞ്ച് വര്‍ഷം മുമ്പ് വരെ ഇഷ്യൂ ചെയ്ത എല്ലാ ഫാസ്ടാഗുകളും അപ്‌ഡേറ്റ് ചെയ്ത നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം എന്നതാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ പുതിയ വ്യവസ്ഥകളില്‍ പ്രധാനം.

കൂടാതെ, അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള ഫാസ്ടാഗുകള്‍ പൂര്‍ണ്ണമായും മാറ്റി പുതിയത് വാങ്ങണം. ഓഗസ്റ്റ് ഒന്നു മുതല്‍, എല്ലാ ഫാസ്ടാഗുകളും വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറുമായും ഷാസി നമ്പറുമായും ബന്ധിപ്പിച്ചിരിക്കണം. പുതിയ വാഹന ഉടമകള്‍ ഫാസ്ടാഗ് വാങ്ങി 90 ദിവസത്തിനുള്ളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യണമെന്നും പുതിയ വ്യവസ്ഥയില്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കൃത്യമായ വാഹന വിവരങ്ങള്‍ ഉപയോഗിച്ച് ഡാറ്റാബേസുകള്‍ പരിശോധിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതാണ്. എളുപ്പം തിരിച്ചറിയുന്നതിനായി വാഹനത്തിന്റെ മുന്‍വശത്തെയും വശങ്ങളിലെയും വ്യക്തമായ ഫോട്ടോകള്‍ അപ്ലോഡ് ചെയ്യണം. മെച്ചപ്പെട്ട ആശയവിനിമയത്തിനായി ഓരോ ഫാസ്ടാഗും ഒരു മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും വ്യവസ്ഥയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

30 വര്‍ഷം എവറസ്റ്റിലെ ഡെത്ത് സോണില്‍; 'ഗ്രീന്‍ ബൂട്ട്‌സ്' ന്റെ മൃതദേഹം വീണ്ടെടുക്കാന്‍ ടെന്‍ഡര്‍ വിളിക്കുന്നു

'എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വിഡിയോ പ്രവർത്തനങ്ങളോട്' മുന്നറിയിപ്പുമായി ഫാത്തിമ തഹിലിയ

രണ്ടിലെയും നായകന്‍ 'ഷെയിൻ നിഗം'; ആ സിനിമകള്‍ എന്റെ കഥകള്‍ മോഷ്ടിച്ചതാണ്; ആരോപണവുമായി ആര്‍ ശ്രീലേഖ

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

SCROLL FOR NEXT