പാന്‍കാര്‍ഡ്  
Business

Pan Card: പാന്‍കാര്‍ഡിന്റെ പേരില്‍ പുതിയ തട്ടിപ്പ്; അക്കൗണ്ടില്‍ നിന്ന് പണം നഷ്ടമാകും, മുന്നറിയിപ്പ്

. പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാന്‍കാര്‍ഡിന്റെ പേരില്‍ നടക്കുന്ന പുതിയ തട്ടിപ്പുകളില്‍ മുന്നറിയിപ്പുമായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ(എന്‍പിസിഐ). പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്‌ഗ്രേഡ് ചെയ്യണമെന്ന രീതിയില്‍ എത്തുന്ന സന്ദേശങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിപ്പ് നല്‍കി.

'പാന്‍ കാര്‍ഡ് 2.0 അപ്ഗ്രേഡ്' ചെയ്യാനെന്ന വ്യാജേന തട്ടിപ്പുകാര്‍ വ്യക്തികളുടെ ബാങ്കിങ്, വ്യക്തിഗത വിവരങ്ങള്‍ തേടുന്നതായി എന്‍പിസിഐ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ അറിയിച്ചു. 'നിങ്ങളുടെ പാന്‍ കാര്‍ഡ് ബ്ലോക്ക് ചെയ്തിരിക്കുന്നു. പാന്‍ കാര്‍ഡ് 2.0 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍, നിങ്ങളുടെ ആധാര്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും നല്‍കുക.' ഈ രീതിയില്‍ ആയിരിക്കും സന്ദേശങ്ങള്‍ എത്തുക. പലരും ഈ തട്ടിപ്പില്‍ വീഴുന്നു, സ്വന്തം സാമ്പത്തിക വിവരങ്ങള്‍ നല്‍കുന്നതോടെ തട്ടിപ്പുകാര്‍ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടമാകുമെന്നും അധികൃതര്‍ മുന്നറിയിപ്പില്‍ പറയുന്നു.

യുപിഐ തട്ടിപ്പുകളില്‍ നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാം?

എസ്എംഎസ്, ഇമെയില്‍, സോഷ്യല്‍ മീഡിയ എന്നിവ വഴി ലഭിക്കുന്ന അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.

നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാന്‍, ആധാര്‍ നമ്പര്‍ എന്നിവ ആരുമായും പങ്കിടരുത്.

പാന്‍ കാര്‍ഡ് അപ്ഗ്രേഡ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന സന്ദേശങ്ങളില്‍ അവഗണിക്കുക

വ്യക്തിഗത സാമ്പത്തിക വിശദാംശങ്ങള്‍ ആവശ്യപ്പെടുന്ന കോളുകളിലും സന്ദേശങ്ങളിലും ജാഗ്രത പാലിക്കുക

എന്‍പിസിഐ, ബാങ്കുകള്‍, സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പോലുള്ള ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്ന് നേരിട്ട് വിവരങ്ങള്‍ പരിശോധിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്

ജുവൽ ആൻഡ്രു പുറത്ത്; അമിർ ജാം​ഗു വിൻഡീസ് ടി20 ടീമിൽ

വേണെങ്കില്‍ എന്നെ മാറ്റിക്കോളൂ, വള്‍ഗര്‍ സീന്‍ ചെയ്യില്ലെന്ന് ഞാന്‍ പറഞ്ഞു, ഷൂട്ട് നിര്‍ത്തിവച്ചു: നിവിന്‍ പോളി

എകെജി സെന്റര്‍ ഭൂമി അളക്കല്‍ നാളെ; റവന്യൂ വകുപ്പിന്റെ നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം