പുതിയ കോംപാക്റ്റ് എസ്യുവി image credit: Škoda India
Business

നാല് മീറ്ററില്‍ താഴെ നീളം, എല്‍ ആകൃതിയില്‍ എല്‍ഇഡി ടെയില്‍ലൈറ്റ്; സ്‌കോഡയുടെ പുതിയ കോംപാക്ട് എസ് യുവി, ടീസര്‍ പുറത്ത്

ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ പുതിയ കോംപാക്റ്റ് എസ്യുവി പുറത്തിറക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ പുതിയ കോംപാക്റ്റ് എസ്യുവി പുറത്തിറക്കാന്‍ ഒരുങ്ങുന്നു. പുതിയ എസ്യുവി MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. എസ്യുവിക്ക് നാല് മീറ്ററില്‍ താഴെ നീളം വരും. ആധുനിക ഡിസൈന്‍ ഭാഷയോട് കൂടിയായിരിക്കും പുതിയ വാഹനം നിരത്തിലിറങ്ങുക. വാഹനവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന ഒന്നിലധികം ടീസറുകള്‍ കമ്പനി ഇതിന് മുന്‍പ് പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോള്‍ പിന്‍വശത്തെ ഡിസൈന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ടീസര്‍ കൂടി കമ്പനി പുറത്തുവിട്ടിരിക്കുകയാണ്.

പുതിയ ടീസര്‍ ചിത്രത്തില്‍ എസ്യുവിയുടെ പിന്‍ഭാഗത്തിന്റെ ദൃശ്യമാണ് കാണിച്ചിരിക്കുന്നത്. മധ്യഭാഗത്ത് വലിയ അക്ഷരത്തില്‍ 'സ്‌കോഡ' എന്ന ബാഡ്ജ് നല്‍കിയിട്ടുണ്ട്. എല്‍ ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് മറ്റൊരു പ്രത്യേകത. തള്ളിനില്‍ക്കുന്ന റിയര്‍ ബമ്പറും റൂഫ് റെയിലുമാണ് മറ്റൊരു ആകര്‍ഷണം. മൊത്തത്തില്‍ ഒരു മിനി കുഷാക്ക് പോലെയാണ് തോന്നിപ്പിക്കുന്നത്. 2025 മാര്‍ച്ചോടെ പുതിയ കോംപാക്റ്റ് എസ്യുവി ലോഞ്ച് ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മറ്റു സ്‌കോഡ മോഡലുകള്‍ക്ക് സമാനമായി സിഗ്‌നേച്ചര്‍ ഗ്രില്‍ സ്ലീക്ക് എല്‍ഇഡി ഡിആര്‍എല്ലുകളും സ്പ്ലിറ്റ് ഹെഡ്ലൈറ്റുകളുമായാണ് പുതിയ സ്‌കോഡ വരുന്നത്. 115 എച്ച്പി പവറും 178 എന്‍എം ടോര്‍ക്കും ഉള്ള 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഇതിന് കരുത്ത് പകരുക. ഗിയര്‍ബോക്‌സ് സെക്ഷനില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഉള്‍പ്പെടും.

ആപ്പിള്‍ കാര്‍പ്ലേ/ആന്‍ഡ്രോയിഡ് ഓട്ടോ, സെമി-ഡിജിറ്റല്‍ ക്ലസ്റ്റര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സിംഗിള്‍-പേന്‍ ഇലക്ട്രിക് സണ്‍റൂഫ്, മള്‍ട്ടിപ്പിള്‍ എയര്‍ബാഗുകള്‍, ഓട്ടോ ഹെഡ്ലാമ്പുകള്‍ എന്നിവയ്ക്കൊപ്പം 8 ഇഞ്ച് വലിപ്പം വരുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും എസ്യുവിക്ക് മിഴിവേകും. വൈപ്പറുകള്‍, റിയര്‍ എസി വെന്റുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, സെന്‍സറുകളുള്ള റിയര്‍ ക്യാമറ എന്നിവയും ഇതിന് കൂടുതല്‍ ആകര്‍ഷണം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വില എട്ടു ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെ വരാം (എക്‌സ്‌ഷോറൂം)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും