ഫോൺ റീസ്റ്റാർട്ട് ചെയ്താൽ ഒട്ടുമിക്ക ടെക്‌നിക്കൽ പ്രശ്‌നങ്ങളും തീരും ഫയൽ
Business

ഫോണില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നം ഉണ്ടോ?; ഇതാ അഞ്ചുടിപ്പുകള്‍

ഫോണില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പോയാല്‍ അസ്വസ്ഥത തോന്നാത്തവര്‍ ആരുമുണ്ടാവില്ല

സമകാലിക മലയാളം ഡെസ്ക്

ഫോണില്‍ വീഡിയോയോ സിനിമയോ കാണുമ്പോള്‍ ഇന്റര്‍നെറ്റ് പ്രശ്‌നം നേരിടാറുണ്ടോ? കണക്ടിവിറ്റി പ്രശ്‌നം നേരിടാത്തവര്‍ ചുരുക്കമായിരിക്കും എന്നതാണ് സത്യം. ഫോണില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തെങ്കിലും ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി പോയാല്‍ അസ്വസ്ഥത തോന്നാത്തവര്‍ ആരുമുണ്ടാവില്ല. ഫോണില്‍ ഈ അഞ്ചുടിപ്പുകള്‍ ഒന്നു പരീക്ഷിച്ചാല്‍ കണക്ടിവിറ്റി പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും

റീസ്റ്റാര്‍ട്ട് ഫോണ്‍

ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്താല്‍ ഒട്ടുമിക്ക ടെക്‌നിക്കല്‍ പ്രശ്‌നങ്ങളും തീര്‍ന്ന് കണക്ടിവിറ്റി തിരികെ ലഭിച്ചെന്ന് വരാം. താത്കാലികമായ ടെക്‌നിക്കല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത് നല്ല ഒരു ഉപായമാണ്. ഫോണ്‍ റീബൂട്ട് ചെയ്യാന്‍ ആഗ്രഹമില്ലെങ്കില്‍ എയര്‍പ്ലെയിന്‍ മോഡ് ഓണാക്കിയ ശേഷം ഓഫാക്കി നെറ്റ് വര്‍ക്ക് കണക്ടിവിറ്റി റീസ്റ്റാര്‍ട്ട് ചെയ്യാവുന്നതാണ്.

ഫോണ്‍ അപ്‌ഡേറ്റ് ചെയ്യുക

ഫോണിലെ സോഫ്റ്റ് വെയര്‍ കാലാകാലങ്ങളില്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കിലും ടെക്‌നിക്കല്‍ പ്രശ്‌നം കാരണം ഇന്റര്‍നെറ്റ് കിട്ടാതെ വരാം. ഫോണിന്റെ സുരക്ഷയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണ്. ഫോണിന്റെ കാര്യക്ഷമത വര്‍ധിക്കുന്നതോടെ, നെറ്റ് വര്‍ക്ക് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു എന്ന് വരാം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആപ്പ് കാഷെ ക്ലിയര്‍ ചെയ്യുന്നതും നല്ലതാണ്

ആപ്പുകളില്‍ നിന്നുള്ള കാഷെ ഡേറ്റ വര്‍ധിക്കുന്നതും ഫോണിലെ ഇന്റര്‍നെറ്റ് സ്പീഡ് കുറയാന്‍ ഇടയാക്കാം. അതിനാല്‍ ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് നല്ലതാണ്. ബാക്ക്ഗ്രൗണ്ടില്‍ നിരവധി ആപ്പുകളോ വെബ്‌സൈറ്റുകളോ ഓപ്പണ്‍ ആയി കിടക്കുന്നതും ഇന്റര്‍നെറ്റ് സ്പീഡ് കുറയാന്‍ ഇടയാക്കും. അതിനാല്‍ ഇവ ആവശ്യം കഴിഞ്ഞാല്‍ ക്ലോസ് ചെയ്യാന്‍ മറക്കരുത്

ഡേറ്റ യൂസേജ് നോക്കുക

പതിവായി ഡേറ്റ യൂസേജ് നോക്കുന്നത് നല്ലതാണ്. കൂടുതലായി ഉപയോഗിക്കുന്ന ആപ്പ് ഏതാണെന്ന് സെറ്റിങ്ങ്‌സ് മെനുവില്‍ പോയി പരിശോധിക്കാവുന്നതാണ്. ചില ആപ്പുകള്‍ക്ക് വേണ്ടി വരുന്ന ബാക്ക്ഗ്രൗണ്ട് ഡേറ്റ യൂസേജ് നിയന്ത്രിക്കാന്‍ കഴിയും.

റീസെറ്റ് നെറ്റ് വര്‍ക്ക് സെറ്റിങ്‌സ്

മേല്‍പ്പറഞ്ഞ ഉപായങ്ങള്‍ പരീക്ഷിച്ചിട്ടും നെറ്റ് വര്‍ക്ക് പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ നെറ്റ് വര്‍ക്ക് സെറ്റിങ്‌സ് റീസെറ്റ് ചെയ്ത് നോക്കാവുന്നതാണ്. ഇത് എല്ലാം നെറ്റ് വര്‍ക്ക് സെറ്റിങ്ങ്‌സും ഡിഫോള്‍ട്ട് കോണ്‍ഫിഗറേഷനിലേക്ക് തിരികെ പോകാന്‍ സഹായിക്കും. ഇതിലൂടെ നെറ്റ് വര്‍ക്ക് കണക്ടിവിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരം ഉണ്ടാക്കാന്‍ സഹായിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT