നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന് ( Nothing Phone 3 ) IMAGE CREDIT: nothing
Business

നിരവധി ഫീച്ചറുകൾ; നത്തിങ് ഫോൺ 3 ലോഞ്ച് ജൂലൈ ഒന്നിന്, അറിയാം വിലയും ഫീച്ചറുകളും

ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വലിയ സ്മാർട്ട്ഫോൺ ലോഞ്ചിനായി ഒരുങ്ങി പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും വലിയ സ്മാർട്ട്ഫോൺ ലോഞ്ചിനായി ഒരുങ്ങി പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്. നത്തിങ് ഫോൺ 3 (Nothing Phone 3 ) എന്ന പേരിൽ പുറത്തിറങ്ങുന്ന ഫോൺ ജൂലൈ ഒന്നിന് വിപണിയിൽ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.

ഫോണിന് 90,000 രൂപയിൽ കൂടുതൽ വില വരുമെന്നാണ് പ്രതീക്ഷ. ഫോണിൽ 'പ്രീമിയം മെറ്റീരിയലുകൾ' ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ 'ആദ്യത്തെ യഥാർത്ഥ ഫ്‌ലാഗ്ഷിപ്പ്' സ്മാർട്ട്ഫോൺ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്.

120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് AMOLED LTPO ഡിസ്പ്ലേയാണ് ഫോൺ 3ൽ പ്രതീക്ഷിക്കുന്നത്. ഈ സ്മാർട്ട്ഫോണിന് സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12GB വരെ റാമും 512GB സ്റ്റോറേജുമായാണ് ഫോൺ വരിക. 50W ഫാസ്റ്റ് ചാർജിങ്ങിനും 20W വയർലെസ് ചാർജിങ്ങിനുമുള്ള പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് ഇതിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ.

ഫോട്ടോഗ്രാഫിക്ക്, നത്തിങ് ഫോൺ 3ൽ 50MP ട്രിപ്പിൾ റിയർ കാമറ സജ്ജീകരണവും സെൽഫികൾക്കായി 32MP സെൽഫി കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. വലിയ പ്രൈമറി സെൻസറും പെരിസ്‌കോപ്പ്-സ്റ്റൈൽ ടെലിഫോട്ടോ ലെൻസും ഉൾപ്പെടുന്നതാണ് കാമറ സെഗ്മെന്റ്. ഈ ഫീച്ചറുകൾ വരുമെന്ന് പറയുന്നത് ശരിയാണെങ്കിൽ, മൊബൈൽ ഫോട്ടോഗ്രാഫിയിൽ മറ്റു കമ്പനികളുടെ ഫോണുകളുമായി വലിയ തോതിലുള്ള മത്സരത്തിനാണ് നത്തിങ് ഫോൺ 3 കളമൊരുക്കാൻ പോകുന്നത്.

സർക്കിൾ ടു സെർച്ച്, സ്മാർട്ട് ഡ്രോയർ, വോയ്സ് ട്രാൻസ്‌ക്രിപ്ഷൻ, നത്തിങ് സ്വന്തമായി വികസിപ്പിച്ചെടുത്ത കസ്റ്റം-ബിൽറ്റ് എഐ അസിസ്റ്റന്റ് തുടങ്ങിയ എഐ സവിശേഷതകളും ഫോൺ വാഗ്ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

SCROLL FOR NEXT