November 2025 Bank Holidays പ്രതീകാത്മക ചിത്രം
Business

ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; നവംബറില്‍ 11 ദിവസം ബാങ്ക് അവധി, പട്ടിക ഇങ്ങനെ

നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

Author : സമകാലിക മലയാളം ഡെസ്ക്

നവംബറില്‍ ബാങ്ക് ഇടപാടുകള്‍ നടത്താന്‍ പ്ലാന്‍ ഉണ്ടോ? എങ്കില്‍ നവംബറിലെ അവധികളെ കുറിച്ച് അറിഞ്ഞിരിക്കണം. നവംബര്‍ മാസത്തില്‍ രാജ്യത്ത് മൊത്തം 11 ദിവസം വരെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ അടക്കമാണിത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കുകള്‍ക്ക് അവധിയാണ്. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.

അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കുമെന്നത് ഇടപാടുകാര്‍ക്ക് ആശ്വാസമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് നവംബര്‍ മാസത്തില്‍ മൊത്തം 11 ബാങ്ക് അവധികള്‍ വരുന്നത്. അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:

നവംബര്‍ 1 - ശനിയാഴ്ച- കന്നഡ രാജ്യോത്സവം, ഇഗാസ്-ബാഗ്വാള്‍- കര്‍ണാടകയിലും ഉത്തരാഖണ്ഡിലും അവധി

നവംബര്‍ 2- ഞായറാഴ്ച

നവംബര്‍ 5- ബുധനാഴ്ച- ഗുരുനാനാക്ക് ജയന്തി, കാര്‍ത്തിക് പൂര്‍ണിമ- നിരവധി സംസ്ഥാനങ്ങളില്‍ അവധി

നവംബര്‍ 7- വെള്ളിയാഴ്ച- വാംഗല ഉത്സവം- മേഘാലയയില്‍ അവധി

നവംബര്‍ 8- രണ്ടാം ശനിയാഴ്ച

നവംബര്‍ 9- ഞായറാഴ്ച

നവംബര്‍ 11- ചൊവ്വാഴ്ച- ലബാബ് ഡച്ചന്‍ 2025- സിക്കിമില്‍ അവധി

നവംബര്‍ 16- ഞായറാഴ്ച

നവംബര്‍ 22- നാലാം ശനിയാഴ്ച

നവംബര്‍ 23- ഞായറാഴ്ച

നവംബര്‍ 30- ഞായറാഴ്ച

November 2025 Bank Holidays: Check Updated RBI List

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം