ഫയല്‍ ചിത്രം, ഫോട്ടോ/ എക്‌സ്പ്രസ്‌ 
Business

പോസ്റ്റ് ഓഫീസ് പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!; വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ് നിര്‍ബന്ധമായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 

പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരില്‍ നിന്ന് വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്യോഗസ്ഥരോട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കഴിഞ്ഞ മൂന്ന് വര്‍ഷം ഫയല്‍ ചെയ്ത ടാക്‌സ് റിട്ടേണുകളില്‍ ഒന്ന്, വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റായി നല്‍കേണ്ടത്. 

പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങളെ റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. 50,000 രൂപ മുതല്‍ പത്തുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെ മീഡിയം റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍  ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വരുന്നവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോഴോ,വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോഴോ കാലാവധി കഴിഞ്ഞ ലഘു സമ്പാദ്യ പദ്ധതികളുടെ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമ്പോഴോ വരുന്ന തുക കണക്കാക്കിയാണ് റിസക് നിശ്ചയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT